സമ്പത്ത് ഇരട്ടിപ്പിക്കാന്‍ എസ്‌ഐപികള്‍

സമ്പത്ത് ഇരട്ടിപ്പിക്കാന്‍ എസ്‌ഐപികള്‍

വ്യവസ്ഥിത നിക്ഷേപ പദ്ധതികള്‍ അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്ന് അറിയപ്പെടുന്ന എസ്‌ഐപി നിക്ഷേപ പദ്ധതിക്ക് രാജ്യമെങ്ങുമുള്ള നിക്ഷേപകര്‍ക്കിടയില്‍ പ്രിയം ഏറുന്നു. എസ്‌ഐപികള്‍ സാധാരണക്കാര്‍ക്ക് മനസിലാക്കാനും ഉപയോഗിക്കാനും എളുപ്പമാണെതിനാലാണിത്. വരുമാനം വര്‍ധിപ്പിക്കാന്‍ എസ്‌ഐപി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട വസ്തുതകളും കാട്ടേണ്ട ജാഗ്രതയെയും കുറിച്ചാണ് ഈ കുറിപ്പ്.

 

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളിലേക്ക് നിക്ഷേപകര്‍ വന്‍തോതിലാണ് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അംഗത്വവും ഉപയോഗവും ഏറെ സരളമാണെന്ന പ്രത്യേകത ഈ നിക്ഷേപത്തിന്റെ മുന്നേറ്റത്തിന് അകമ്പടിയായുണ്ട്. ഒരു ഓഹരി സ്ഥാപനത്തിലോ (എംഎഫ്) അസെറ്റ് മാനേജ്‌മെന്റ് കമ്പനിയിലോ (എഎംസി) ഏതാനും കടലാസുകള്‍ പൂരിപ്പിച്ചു കൊടുക്കുകയും ഒരു നിശ്ചിത സംഖ്യ നിശ്ചിത കാലയളവില്‍ തങ്ങളുടെ എസ്‌ഐപി അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്താല്‍ മാത്രം മതി. നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കും വരെ കൈയും കെട്ടിയിരിക്കാം.

പദ്ധതിയുടെ ഈ ലാളിത്യം കാരണം സാധാരണക്കാരായ നിക്ഷേപകരുടെ മനസിലേക്ക് അത് അതിവേഗം കടന്നു ചെന്നതായി ഫലങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്‌ഐ) 2018 ജൂണ്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകളുടെ വിവിധ പദ്ധതികളിലായി നിക്ഷേപകര്‍ സ്ഥിരമായി പണമടയ്ക്കുന്ന 2.29 കോടി എസ്‌ഐപി എക്കൗണ്ടുകളാണുള്ളത്. ജൂണ്‍ മാസം മാത്രം എസ്‌ഐപികളിലൂടെ സമാഹരിച്ചത് 7,554 കോടി രൂപയാണ്. ഏപ്രില്‍ മാസത്തില്‍ ഇത് 6,690 കോടി ആയിരുന്നു.

എന്നാല്‍ സാധാരണ എസ്‌ഐപികളെയപേക്ഷിച്ച് കൂടുതല്‍ പ്രതിഫലം നല്‍കുന്ന മെച്ചപ്പെട്ട വഴികള്‍ നിക്ഷേപക സമൂഹം അതിവേഗം കണ്ടെത്തിക്കൊണ്ടിരിക്കയാണ്. യഥാര്‍ത്ഥ ജീവിത സന്ദര്‍ഭങ്ങളില്‍ നിന്നാണ് ഇവ ഉരുത്തിരിയുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് വരുമാന നിലവാരത്തിലുണ്ടാകുന്ന വളര്‍ച്ച അവരെ ഇതിനു പ്രാപ്തരാക്കുന്നു. പ്രതിമാസം മിച്ചം വെക്കാവുന്ന തുകയുടെ ശതമാനത്തിനനുസരിച്ച് പ്രതിമാസ അടവും വര്‍ധിപ്പിക്കാന്‍ കഴിയും.

ഇതിന് ഏറ്റവും അനുയോജ്യമായ വഴി എസ്‌ഐപികള്‍ ഉയര്‍ത്താനുള്ള (സ്റ്റെപ്പപ്പ്) മാര്‍ഗങ്ങള്‍ മനസിലാക്കി അതു പ്രാവര്‍ത്തികമാക്കുകയാണ്.. ഇതനുസരിച്ച് നിക്ഷേപകര്‍ക്ക് അവരുടെ ലക്ഷ്യവും വരുമാന വര്‍ധനയും അനുസരിച്ച് പ്രതിമാസ എസ്‌ഐപി ഗഡു ഒരു നിശ്ചിത സംഖ്യയോ ഒരു നിശ്ചിത ശതമാനമോ എന്ന കണക്കില്‍ നിശ്ചിത കാലയളവില്‍ വര്‍ധിപ്പിക്കാവുന്നതാണ്.

പിന്നണിയിലെ കണക്കുകളനുസരിച്ച് നിശ്ചിത തുകയിലും നിശ്ചിത ശതമാനത്തിലുമുള്ള വര്‍ധിത എസ്‌ഐപികള്‍ നിക്ഷേപകന്റെ വരുമാന വര്‍ധനക്കനുസരിച്ച് വിവിധ കാലാവധിയില്‍ ഉയരുമ്പോള്‍ സമ്പത്തിലും നേട്ടങ്ങളിലും കാര്യമായ വര്‍ധന ഉണ്ടാകുന്നതായി കാണാം. താഴെ കൊടുത്തരിക്കുന്ന പട്ടിക സ്വയം സംസാരിക്കുന്നതാണ്;

പരമ്പരാഗത എസ്‌ഐപികളെയപേക്ഷിച്ച് വര്‍ധിത എസ്‌ഐപികളില്‍ നിന്നുള്ള വരുമാനം തുകയിലും ശതമാനത്തിലും എപ്രകാരമാണു പെരുകുന്നതെന്നു നോക്കാം.

കൂട്ടിച്ചേര്‍ക്കുതിന്റെ മാത്രം നേട്ടമല്ല ഇത്. പ്രതിമാസ എസ്‌ഐപി എക്കൗണ്ടിലേക്ക് പ്രതിവര്‍ഷം നിക്ഷേപകന്റെ വരുമാന വര്‍ധനയനുസരിച്ച് നിക്ഷേപിക്കപ്പെടുന്ന പണമാണ് അയാളുടെ സമ്പത്ത് വര്‍ധിപ്പിച്ചുകൊണ്ട് അത്ഭുതം പ്രവര്‍ത്തിക്കുന്നത് എന്നു കാണാം.

വര്‍ധിപ്പിച്ച എസ്‌ഐപികളെ സംബന്ധിച്ച ഗുണ സങ്കല്‍പങ്ങള്‍ ഇവയാണ്;

1.നിക്ഷേപകന്റെ വരുമാനം ഓരോ വര്‍ഷവും വേണ്ടത്ര ശതമാനം വളരണം.

2. വളരുന്ന വരുമാന പരിധിക്കനുസരിച്ച് ഉപഭോഗത്തിനും ചെലവാക്കാനുമുള്ള ക്ഷമത വര്‍ധിക്കണം.

ചുരുക്കിപ്പറഞ്ഞാല്‍ അവരവരുടെ വരുമാന വര്‍ധനക്കും നിക്ഷേപ ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച് എസ്‌ഐപി നിക്ഷേപകര്‍, നിക്ഷേപ തന്ത്രങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കണം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ അസോഷ്യേറ്റ് ഡയറക്ടറാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider