ദുബായ് പ്രോപ്പര്‍ട്ടി ഷോ ഷാംഗ്ഹായില്‍; ലക്ഷ്യം ചൈനീസ് നിക്ഷേപകര്‍

ദുബായ് പ്രോപ്പര്‍ട്ടി ഷോ ഷാംഗ്ഹായില്‍; ലക്ഷ്യം ചൈനീസ് നിക്ഷേപകര്‍

ഇന്നലെ തുടങ്ങിയ പ്രോപ്പര്‍ട്ടി ഷോ നാളെ അവസാനിക്കും. കൂടുതല്‍ ചൈനീസ് നിക്ഷേപകരെ ദുബായ് റിയല്‍റ്റി രംഗത്തേക്ക് ആകര്‍ഷിക്കുകയാണ് ഉദ്ദേശ്യം

ഷാംഗ്ഹായ്: കഴിഞ്ഞ വര്‍ഷം ഗംഭീരവിജയം നേടിയ ദുബായ് പ്രോപ്പര്‍ട്ടി ഷോ വീണ്ടും ഷാംഗ്ഹായില്‍. ഇന്നലെയാണ് ഷാംഗ്ഹായ് എവര്‍ബ്രൈറ്റ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ പ്രോപ്പര്‍ട്ടിഷോ ഇന്നലെ ആരംഭിച്ചു. നാളെ അവസാനിക്കും. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും(ഡിഎല്‍ഡി) സുമന്‍സ് എക്‌സിബിഷന്‍സും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

ചൈനീസ് നിക്ഷേപകരുടെ മുന്നില്‍ ഏറ്റവും മികച്ച ആഗോള പ്രോപ്പര്‍ട്ടി ഡെസ്റ്റിനേഷനായി ദുബായ് നഗരത്തെ അവതരിപ്പിക്കുകയാണ് ഷോയിലൂടെ ചെയ്യുന്നത്. ഡിഎല്‍ഡി നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് 3.9 മില്ല്യണ്‍ ഡോളറാണ് ദുബായ് പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ചൈനീസ് നിക്ഷേപകര്‍ ഒഴുക്കിയിരിക്കുന്നത്. ദുബായിലെ ടോപ് 10 പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റേഴ്‌സിലും ചൈനയുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പ്രോപ്പര്‍ട്ടി ഷോ മികച്ച വിജയമായിരുന്നു. അതിന് ശേഷം വീണ്ടും സുമന്‍സ എക്‌സിബിഷന്‍സുമായി ചേര്‍ന്ന് ദുബായ് പ്രോപ്പര്‍ട്ടി ഷോ ഷാംഗ്ഹായില്‍ നടത്താനായതില്‍ സന്തോഷമുണ്ട്-റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്റ്റര്‍ ജനറലായ മജീദ അല്‍ റാഷിദ് പറഞ്ഞു.

വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളെ വളരെ ആകര്‍ഷകമായ നഗരമാണ് ദുബായ്. സുസ്ഥിരമായ വളര്‍ച്ചയാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഡിഎല്‍ഡി പദ്ധതിയിടുന്നത്. ദുബായിലെ പ്രധാന നിക്ഷേപകരില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു ചൈന. വരും വര്‍ഷങ്ങളിലും വിജയകരമായി തന്നെ പ്രോപ്പര്‍ട്ടി ഷോ നടത്താന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-അദ്ദേഹം വ്യക്തമാക്കി.

ദുബായിലെയും യുഎഇയിലെയും പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരാണ് ഷോയിലൂടെ ചൈനയിലെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് പദ്ധതികളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം മികച്ച വളര്‍ച്ച നേടാന്‍ ദുബായിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് സാധിക്കുമെന്നാണ് പ്രതീക്ഷ. എക്‌സ്‌പോ 2020യുടെ മുന്നൊരുക്കങ്ങള്‍ എമിറേറ്റ് സജീവമാക്കിയത് പ്രോപ്പര്‍ട്ടി വിപണിയില്‍ വന്‍കുതിപ്പുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Arabia