കരുത്താര്‍ജ്ജിച്ച് ഡോളര്‍: രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

കരുത്താര്‍ജ്ജിച്ച് ഡോളര്‍: രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. വെള്ളിയാഴ്ച രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് താഴ്ന്നു. വിപണി ആരംഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.95 നിലവാരത്തിലായിരുന്നു.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.74 നിലവാരത്തിലെത്തിയിരുന്നു.

അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്. ഒരു ബാരലിന് 78 ഡോളറാണ് ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില. ഡോളര്‍ വലിയ തോതില്‍ സംഭരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം ഇടിവിനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വിപണിയുടെ നിലനില്‍പ് തന്നെ ഡോളറിന്റെ അടിസ്ഥാനത്തില്‍ ആണ്.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്.

ചൈന- യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ മൂലം മറ്റു കറന്‍സികളുമായുള്ള താരതമ്യത്തില്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും വിനിമയ നിരക്ക് ഇടിയാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഏറ്റവും അധികം മൂല്യം ഇടിഞ്ഞ ഏഷ്യന്‍ കറന്‍സിയും രൂപ തന്നെയാണ്. 10 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്കും ശ്രമം തുടങ്ങിയിട്ടുണ്ട്.

Comments

comments

Tags: Rupee

Related Articles