പുതിയ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം സെപ്റ്റംബര്‍ ഒന്ന് മുതല്‍

പുതിയ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം സെപ്റ്റംബര്‍ ഒന്ന് മുതല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് വാഹനങ്ങളുടെ പുതിയ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കും. ഇതേതുടര്‍ന്ന് ഇതി മുതല്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക അടയ്ക്കണം.കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശമാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പിലാകുന്നത്.

വാഹനങ്ങള്‍ വാങ്ങുന്നവര്‍ എടുക്കുന്ന കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ടു ഘടകങ്ങളാണ് ഉള്ളത്. വാഹനത്തിന്റെ കേടുപാടിനും നഷ്ടത്തിനും ധനസഹായ പരിരക്ഷ നല്‍കുന്ന ഓണ്‍ഡാമേജ് ഘടകം, വാഹനങ്ങള്‍ മൂലം മറ്റു വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിവയാണവ.

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വര്‍ഷംതോറും ഇത് പുതുക്കുന്നതില്‍ പലരും വീഴ്ച്ച വരുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. അതേസമയം ഓണ്‍ ഡാമേജ് കവറേജ്, നിലവിലുള്ളതുപോലെ, ഒറ്റ വര്‍ഷത്തേക്ക് എടുക്കാന്‍ അവസരമുണ്ട്.

ഇന്‍ഷുറന്‍സ് നിയന്ത്രണവികസന അതോറിറ്റി (ഐആര്‍ഡിഎ) ആണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രഖ്യാപിക്കുന്നത്.

Comments

comments

Categories: Auto