ജലവൈദ്യുത പദ്ധതികളില്‍ നിന്ന് പിന്മാറണം: പാക് ആവശ്യം ഇന്ത്യ തള്ളി

ജലവൈദ്യുത പദ്ധതികളില്‍ നിന്ന് പിന്മാറണം: പാക് ആവശ്യം ഇന്ത്യ തള്ളി

ന്യൂഡെല്‍ഹി; ചിനാബ് നദിയില്‍ നടത്തുന്ന ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി. ലാഹോറിന്‍ നടന്ന സിന്ധു നദീജല കരാര്‍ ചര്‍ച്ചയിലാണ് പാക്കിസ്ഥാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായ ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയുമായി നടത്തിയ ആദ്യ ഉന്നതതല ചര്‍ച്ചയാണിത്.

ചിനാബ് നദിയില്‍ ഇന്ത്യ നടത്തുന്ന 1000 മെഗാവാട്ടിന്റെ പാകല്‍ ദുല്‍ ഡാം, 48 മെഗാവാട്ട് ലോവര്‍ കല്‍നല്‍ ഹൈഡ്രോ പവ്വര്‍ പ്രൊജക്ടുകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഈ നിര്‍മ്മാണങ്ങള്‍ ഇന്‍ഡസ് ജല ഉടമ്ബടിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാല്‍ എന്തൊക്കെ എതിര്‍പ്പുകള്‍ ഉയര്‍ന്നാലും പദ്ധതി സമയോചിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമുദ്ര നിരപ്പില്‍ നിന്നും 40 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന പാകല്‍ ദുല്‍ ഡാമിന്റെ ഉയരം കുറയ്ക്കണമെന്ന ആവശ്യത്തിനോടും ഇന്ത്യ അനുകൂലമായല്ല പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ട്. 2016 ലെ ഉറി ആക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയത്.

ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ മുന്‍പ് പാകിസ്ഥാന്‍ ലോകബാങ്കില്‍ പരാതി ഉന്നയിച്ചിരുന്നെങ്കിലും ലോക ബാങ്ക് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.

Comments

comments

Categories: Current Affairs, Slider