കോര്‍പ്പറേറ്റ് ടീം പ്രവര്‍ത്തനം എങ്ങനെ ക്രിയാത്മകമാക്കാം

കോര്‍പ്പറേറ്റ് ടീം പ്രവര്‍ത്തനം എങ്ങനെ ക്രിയാത്മകമാക്കാം

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വിജയത്തില്‍ ടീം വര്‍ക്കിന് നിര്‍ണായകപ്രാധാന്യമുണ്ട്. ക്രിയാത്മകമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ജീവനക്കാരുടെ സര്‍ഗശേഷി പരമാവധി പ്രയോജനപ്പെടുത്താനും മല്‍സരക്ഷമത ഉറപ്പാക്കാനും കമ്പനികള്‍ ഇതില്‍ ഒരുപാട് ശ്രദ്ധ ചെലുത്തുന്നു

 

കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ളിലെ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കമ്പനികാര്യങ്ങളില്‍ ജീവനക്കാരുടെ ടീമുകള്‍ക്കുള്ള പങ്കിനെ നിര്‍ണ്ണയിക്കുന്നതിനും വേണ്ടി മാനേജ്‌മെന്റ് കണ്ടെത്തിയ പരിപാടികളാണ് ടീം പ്രവര്‍ത്തനങ്ങള്‍. സഹകരണപരമായ ദൗത്യങ്ങള്‍ ഒരു ടീമിനെ ഏല്‍പ്പിച്ച് അവരുടെ സര്‍ഗാത്മകത വിനിയോഗിക്കുന്നതിലൂടെ മികച്ച അന്തിമഫലം നേടാന്‍ ഇത് സ്ഥാപനത്തെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ ടീം രൂപീകരണത്തിന്റെ വിവിധഘട്ടങ്ങളെ ജീവനക്കാര്‍ വലിയ ആശങ്കയോടെയാണു കാണുന്നത്. ജീവനക്കാരുടെ ഹൃദയത്തില്‍ ഇത്രയേറെ ഭയപ്പെടുത്തുന്ന മറ്റൊന്നില്ലെന്നു പറയാറുണ്ട്. ഇത്തരം പരിപടികളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് ഇവ എത്രമാത്രം വക്രതയുള്ളതാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടാകും.

ഒരു ടീമില്‍ ഒത്തുചേരുന്നതിനും, ആശയവിനിമയത്തിനും, സഹകരണത്തിനും, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും രൂപകല്‍പന ചെയ്തിട്ടുള്ളതാണ് ടീം രൂപീകരണം. ഇതില്‍ പലപ്പോഴും അപരിചിതവും വിചിത്രവുമെന്നു തോന്നുന്ന സമ്പ്രദായങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉദാഹരണത്തിന് സര്‍ക്കസ് വൈദഗ്ധ്യം, ഐസില്‍ രൂപം കൊത്തല്‍, ആട്ടിന്‍പറ്റത്തെ മേയ്ക്കല്‍ അടക്കമുള്ള പരിശീലനങ്ങള്‍. ഇവയൊക്കെ മൂല്യവത്തായ ബിസിനസ്സ് ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പാഠങ്ങളാണ് ജീവനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുക. എന്നാല്‍ പലപ്പോഴും ഇത്തരം പരിശീലനങ്ങളില്‍ സുന്ദരിക്കു പൊട്ടുകുത്തല്‍, അപഹാസ്യമായ നൃത്ത പ്രകടനം, ഞാണിന്മേല്‍ കയറല്‍ തുടങ്ങിയ ഉദ്യമങ്ങളും ഉള്‍പ്പെടുത്താറുണ്ട്.

കോര്‍പ്പറേറ്റ് രംഗത്ത് പ്രശ്‌നം നേരിടേണ്ടിവരുന്ന ഒരു കൂട്ടത്തിന്റെ മാനേജര്‍, ടീംരൂപീകരണ പരിപാടി സംഘടിപ്പിച്ച ഒരു കഥയുണ്ട്. സംഘാംഗങ്ങള്‍ പരസ്പരം ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പങ്കുവെക്കാനാണ് അവരോട് ആദ്യം ആവശ്യപ്പെട്ടത്. അങ്ങനെ വിചാരിച്ചതിനു വിപരീതമായി ഒരുമിച്ചു ജോലി ചെയ്യാനാകാത്ത ടീമംഗങ്ങള്‍ പരിപാടിയുടെ ഉദ്ദേശ്യത്തിനു വിരുദ്ധമായി, 30 മിനുട്ടോളം പരസ്പരം ഇഷ്ടപ്പെടാത്തതിനാല്‍ ജോലിചെയ്യാതെ തന്നെ പിരിയുകയായിരുന്നു. ഇതേപോലെ കുതിരവളര്‍ത്തലുകാരനായ മറ്റൊരാള്‍ നടത്തിയ ടീം രൂപീകരണ പരിപാടിയും രസകരമായിരുന്നു. പരിഭ്രമിച്ച കുതിര ആള്‍ക്കൂട്ടത്തിലേക്കു പാഞ്ഞു കയറാനിടയായെങ്കിലും അതു രസകരമായ അനുഭവമായിരുന്നു.

മറ്റൊരു ടീം രൂപീകരണവിദഗ്ധന്‍ പറയുന്ന കളി നമുക്കു പലര്‍ക്കും അല്‍പ്പം ജുഗുപ്‌സാവഹമായി തോന്നാം. ടീമംഗങ്ങള്‍ സോഡ പരസ്പരം വായിലേക്കു തുപ്പും. ഡോള്‍ഫിനുകളുടെ നേതൃത്വ കഴിവുകളെ കുറിച്ചു പഠിക്കാന്‍ വീഡിയോ കാണിക്കുന്നതു പോലുള്ള പരിപാടികളും ഇക്കൂട്ടത്തില്‍പ്പെടും. മറ്റൊരു സംഘം, വരിയിലെ മുന്തിരികള്‍ കൈകളോ ആയുധങ്ങളോ ഉപയോഗിക്കാതെ ഒരെണ്ണം പോലും താഴെ വീഴാതെ നിരത്തുന്ന കളിയില്‍ ഏര്‍പ്പെടുന്നു. ശാരീരികമായി ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നതാണ് മറ്റൊരു രീതി. ആയോധനപരിശീലനത്തിലേര്‍പ്പെട്ടവരുടെ ഒരു ടീം രൂപീകരിക്കാന്‍ പോലും ശ്രമമുണ്ടായി.

ഇക്കാര്യങ്ങളില്‍ നിന്ന് കൃത്യമായി എന്താണ് ടീം രൂപീകരണമെന്ന് ഒരു ധാരണ ഉണ്ടായിക്കാണും. ചിലപ്പോഴൊക്കെ തികച്ചും ഭീതിദമായ വഴികളിലൂടെയും സഞ്ചരിക്കേണ്ടി വരും. ഇവിടെ പലപ്പോഴും ഒരു തൊഴിലുടമ ജീവനക്കാരനോട് വളരെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും പങ്കുവെക്കാന്‍ ആവശ്യപ്പെടും. ബാല്യകാലത്തെ നിങ്ങളുടെ ഏറ്റവും വലിയ ഭയം എന്തായിരുന്നതു പോലുള്ള അനുഭവങ്ങള്‍ വിവരിക്കാനൊക്കെ ആവശ്യപ്പെട്ടേക്കാം. വൈകാരികമായ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെടുന്ന പരിപാടികളുമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ചിലരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കാം, എന്നാല്‍ നിങ്ങള്‍, കുട്ടിക്കാലത്ത് ഒരു ദുരന്തം നേരിട്ടവ്യക്തിയോ അതിന്റെ തിക്താനുഭവ ഓര്‍മകള്‍ വേട്ടയാടുന്ന ആളോ അതുമല്ലെങ്കില്‍ സ്വകാര്യത ആഗ്രഹിക്കുന്ന ആളോ ആണെങ്കില്‍ അതൊരു രസകരമായ കളി ആയിരിക്കില്ല.

ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, കൃത്യമായ ഫലങ്ങള്‍ ഉണ്ടാക്കണമെന്നറിയാത്ത, ശരിയായ ചിന്തയില്ലാതെയാണു മിക്കപ്പോഴും തൊഴില്‍ദാതാക്കള്‍ ടീം രൂപീകരണ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യാറുള്ളത്. അല്ലെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ടീമിന്റെ ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ക്കോ സഹകരണത്തിലുള്ള കുഴപ്പങ്ങള്‍ക്കോ പകരം കൂടുതല്‍ അര്‍ത്ഥവത്തായ ജോലിക്ക് ഉപയോഗിക്കാമെന്നതിനെപ്പറ്റിയുള്ള ചിന്തയാകും പങ്കുവെക്കുക. തല്‍ഫലമായി, ഈ പരിപാടി ജീവനക്കാര്‍ക്ക് വലിയൊരു ശല്യമായി മാറാം. ഇത് അവരെ ദേഷ്യം പിടിപ്പിച്ചേക്കാം. ഇതി അവരില്‍ ധാര്‍മികത വളര്‍ത്തുന്നതിനുപകരം കുറഞ്ഞ ധാര്‍മികബോധം ഉള്ള അധമരാക്കി മാറ്റിയേക്കാം. പ്രത്യേകിച്ചും അവര്‍ ആഴത്തില്‍ വേരൂന്നിയ, പ്രശ്‌നപരിഹാര ദൗത്യസംഘമാണെങ്കില്‍ പ്രശ്‌നപരിഹാരം കാണാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും.

യഥാര്‍ത്ഥ ടീം രൂപീകരണത്തില്‍ പ്രതിപാദിക്കുന്നത്, പ്രതിവര്‍ഷം ഒന്നോ രണ്ടോ പരിപാടികളിലൊതുങ്ങുന്ന കാര്യങ്ങളല്ല. പകരം, ഒരു ടീമിന്റെ ദൈനംദിനപ്രവര്‍ത്തനം എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ്. നല്ല മാനേജര്‍മാര്‍ ആശയവിനിമയം, സഹകരണം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാലിക്കേണ്ട ധാര്‍മികത എന്നിവയുടെ മുന്‍ഗണനാക്രമം തയാറാക്കിയിരിക്കണം. അസ്വസ്ഥതകള്‍ നിറഞ്ഞതാണ് കോര്‍പ്പറേറ്റ് ലോകം. ഹ്രസ്വകാല പ്രശ്‌നങ്ങള്‍ നിങ്ങളുടെ സത്ത ചോര്‍ത്തിക്കളഞ്ഞേക്കാം. ഒടുവില്‍ നിങ്ങള്‍ നിര്‍ദേശങ്ങളും താക്കീതുകളും കൊടുക്കുന്ന അഹങ്കാരിയായ നേതാവായി നിങ്ങള്‍ വിലയിരുത്തപ്പെട്ടേക്കാം.

ആധുനിക കാലഘട്ടത്തില്‍ മുതിര്‍ന്ന എക്‌സിക്യുട്ടിവുകളെയാണ് യുവതലമുറ മാര്‍ഗദര്‍ശികളായി കണക്കാക്കുന്നത്. താരതമ്യേന ചെറുപ്പക്കാരും അനുഭവപരിജ്ഞാനം കുറഞ്ഞവരുമായിരിക്കുമെങ്കിലും ഇവര്‍ സാങ്കേതികവിശാരദന്മാരും പുതിയ മേഖലകളില്‍ പ്രവീണരുമായിരിക്കും. സമര്‍ത്ഥര്‍ പുതിയ ആശയങ്ങളോട് എപ്പോഴും ആഭിമുഖ്യം പുലര്‍ത്തുന്നവരായതിനാല്‍ പുതുമാര്‍ഗദര്‍ശികളുമായുള്ള ബന്ധത്തെ തൊഴിലില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. അതേ സമയം തങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്ന മേലുദ്യോഗസ്ഥന് ഈ യുവാക്കളുടെ സ്‌നേഹവും ആദരവും ലഭിക്കുന്നു.

നേതൃത്വമെന്നാല്‍ ജനങ്ങള്‍ ഭരിക്കുകയെന്നല്ല അര്‍ത്ഥം. നിയതമായ ഒരു ലക്ഷ്യത്തില്‍ നിന്നുവേണം നേതൃത്വഗുണങ്ങള്‍ വളരേണ്ടതെന്നാണ് പലപ്പോഴും പറയാറും പഠിപ്പിക്കാറുമുള്ളത്. ഇരുട്ടില്‍ തപ്പിത്തടയുമ്പോള്‍ പുറത്തേക്കുള്ള വഴി കണ്ടെത്തണമെങ്കില്‍ സ്വയം പിന്‍വലിഞ്ഞ് സാന്തമായി രണ്ടു മിനുറ്റ് ശാന്തമായി ധ്യാനിക്കുക. തന്റെ ഉള്ളിലേക്കു നോക്കി ഉറപ്പു വരുത്തുക. അരങ്ങിലേക്ക് എടുത്തു ചാടുന്നത് അതു കഴിഞ്ഞാകാം. നല്ല മാനേജര്‍മാര്‍ ശക്തമായ ടീമിനെ സൃഷ്ടിക്കുന്നു. ഇതിനായി അവര്‍ വ്യക്തമായ ലക്ഷ്യങ്ങള്‍, വ്യക്തമായ റോളുകള്‍, അനുയോജ്യമായ ഫീഡ്ബാക്ക്, അംഗീകാരം എന്നിവയോടെ ആളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതി തയാറാക്കും. ഇതില്‍ ടീമംഗങ്ങള്‍ക്ക് പരസ്പരം ആഴത്തില്‍ മനസ്സിലാക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും അര്‍ത്ഥവത്തായ സംഭാവനകളിലൂടെയും ടീമിനു ദിശാബോധം നല്‍കുകയും ചെയ്യും.

ഒരു യഥാര്‍ത്ഥ ടീമിന്റെ ഭാഗമെന്ന നിലയില്‍ ആളുകള്‍ക്ക് തങ്ങളുടെ പങ്കു വഹിക്കാനും വെല്ലുവിളികള്‍ നേരിടാനും അവസരം ലഭിക്കുമെങ്കില്‍ ടീമംഗങ്ങളുടെ സാധ്യത വര്‍ധിക്കുന്നു. അവരുടെ സംഭാവന സ്വാഗതം ചെയ്യപ്പെടുന്നതായും യഥാര്‍ഥത്തില്‍ പരിഗണിക്കപ്പെടുന്നതായും അവര്‍ക്കു ബോധ്യപ്പെടുകയും ചെയ്യുന്നു. ഒരു ഗ്രൂപ്പ് കൃത്രിമമായി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന നിരവധി ടീം രൂപീകരണ പരിപാടികളും ഇക്കൂട്ടത്തിലുണ്ട്. ഒരു ബലൂണ്‍ ടവര്‍ നിര്‍മിക്കുകയോ ഒരു കുടുക്കഴിക്കുന്നതോ പോലുള്ള കാര്യങ്ങള്‍ ഉദാഹരണം. ഇത് വളരെ ഫലപ്രദവും പ്രയോജനകരവുമാണ്. മാത്രമല്ല നിങ്ങളുടെ ജീവനക്കാര്‍ക്കിടയിലെ ചേരിതിരിവുകള്‍ക്കപ്പുറം അവരെ ഒരുമിച്ചു ചേര്‍ത്ത് ബിസിനസ്സിന്റെ യഥാര്‍ത്ഥ വെല്ലുവിളി ഏറ്റെടുക്കാന്‍ സഹായകവുമാണ്.

നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ മാനസികാവസ്ഥയെ എത്രമാത്രം വിലമതിക്കുന്നുവെന്ന് തൊഴില്‍ദാതാക്കളോടു ചോദിച്ചപ്പോള്‍, ഒരു സാധാരണ ജീവനക്കാരനെക്കാള്‍ ശരിയായ മാനസികാവസ്ഥയുള്ള വ്യക്തിക്ക് ഏഴുമടങ്ങ് മൂല്യം കല്‍പ്പിക്കുമെന്നായിരുന്നു മറുപടി. മറ്റെന്തിനേക്കാളുമുപരിയായി, ജീവനക്കാരാണ് സ്ഥാപനത്തിന്റെ പുരോഗതിക്കും സാംസ്‌കാരികവളര്‍ച്ചയ്ക്കും പിന്നിലെന്നോര്‍ക്കണം. അവരാണു കമ്പനിയുടെ ഭാവി, അതിനാല്‍ ഓരോ നിയമനവും കമ്പനിയുടെ ജാതകം കുറിക്കുന്നുവെന്നു പറയാം. ഭിന്നമതക്കാരും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുമായ വ്യക്തികളെ ഉപയോഗിച്ച് വിപുലവും വ്യതിരിക്തവുമായ സംഘങ്ങളെ സൃഷ്ടിച്ചു വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പ്രാധാന്യം ഇപ്പോള്‍ കൂടുതല്‍ സംഘടനകളുടെ അംഗീകൃതമാതൃകയാണ്.

അനുയോജ്യരായ ജീവനക്കാരെ തെരഞ്ഞെടുക്കുകയെന്നാല്‍, സ്വഭാവത്തിലും അഭിരുചികളിലും സമാനത പുലര്‍ത്തുന്ന വ്യക്തികളെ നിയമിക്കുകയല്ലെന്ന് ഇന്ന് മികച്ച മാനേജര്‍മാര്‍ക്ക് അറിയാം. മറിച്ച്, കുറവു നികത്താന്‍ കഴിവും അനുഭവപരിജ്ഞാനവും ഉള്ള ഒരു കൂട്ടം ആളുകളെ പരിപോഷിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം. സമാന വ്യക്തിത്വസ്വഭാവമുള്ളവരുടെ സംഘം ജോലിയെടുക്കുന്നത് സര്‍ഗാത്മകത ഇല്ലാതാക്കുകയും, നവീകരണത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഒരേ സ്വഭാവമുള്ളവരെ അണിനിരത്തുക പെട്ടെന്നു നടക്കുന്ന കാര്യമാണെങ്കിലും അതു സ്വയം വരുത്തിവെക്കുന്ന കെണിയായി മാറാനിടയുണ്ട്. കാരണം, അവര്‍ക്കു വിശാലമായ കാഴ്ചപ്പാട് ഉണ്ടാകാനിടയില്ല.

വിഭിന്ന അഭിരുചിയുള്ള ആളുകളുടെ സംഭാവനകളിലൂടെ പദ്ധതികള്‍ വിപുലമായിത്തീര്‍ന്ന അനുഭവമുണ്ട്. പുതിയൊരു ആശയഗതിയുമായി കടന്നുവരുന്ന ഉദ്യോഗാര്‍ത്ഥിക്ക് സ്ഥാപനത്തിന്റെ പുരോഗതിക്ക് വേണ്ടി പലതും ചെയ്യാനാകും. ഇവര്‍ക്കു യഥാര്‍ത്ഥത്തില്‍ കമ്പനിയുടെ തല്‍സ്ഥിതി മാറ്റിമറിക്കാനും പുരോഗതിക്ക് അടിത്തറയിടാനുമാകും. വിപണികള്‍ കൂടുതല്‍ മല്‍സരാധിഷ്ഠിതമാകുന്നതോടെ സംരംഭത്തിലെ ജീവനക്കാരുടെ ശേഷി മല്‍സരാധിഷ്ഠിത വ്യതിരിക്തതയില്‍ ഒന്നായി നിലകൊള്ളുന്നു. തൊഴിലാളിതാല്‍പര്യം തൊഴില്‍നയങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന കമ്പനിക്ക് അവര്‍ ആഗ്രഹിക്കുന്നതു പോലെ പ്രതിജ്ഞാബദ്ധരായ തൊഴിലാളികളെ വളര്‍ത്തിയെടുക്കാനും അതുവഴി കമ്പനിയുടെ സുദീര്‍ഘവും സുസ്ഥിരവുമായ വിജയം ഉറപ്പുവരുത്താനുമാകും.

പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാന്‍ വേണ്ടി വ്യത്യസ്തരീതിയിലുള്ളവരുടെ നൈപുണ്യം സ്ഥാപനം ആവശ്യപ്പെടുന്നു. ഒരു സ്ഥാപനത്തില്‍ ബഹിര്‍മുഖരും അന്തര്‍മുഖരും സര്‍ഗശേഷിയുള്ളവരും വിശകലനവിദഗ്ധരും വിഗ്രഹഭഞ്ജകരും ഉള്‍പ്പെടെ, തികച്ചും വൈരുധ്യം പ്രകടിപ്പിക്കുന്ന സ്വഭാവക്കാര്‍ വേണം. ശക്തമായ ടീമിനു പിന്നിലുള്ളത് നിരന്തരമായി നിലകൊള്ളുന്ന നല്ല മാനേജ്‌മെന്റാണ്. അത് വെറും ഡാന്‍സ് പ്രകടനങ്ങളോ ഞാണിന്മേല്‍കളിയോ ആയിരിക്കരുത്, മറിച്ച് ഉറപ്പായി നടപ്പാക്കാനാകുന്നതാകണം

Comments

comments

Categories: FK Special, Slider