ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപ്

ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്മാറുമെന്നാണ് ട്രംപിന്റെ നിലപാട്. ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക വ്യാപാര സംഘടന തങ്ങളുടെ താത്പര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും, ആഗോള വിപണിയില്‍ യുഎസിന് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ വാദം. അമേരിക്കയ്‌ക്കെതിരെ ഈ നിലപാട് തുടരുകയാണെങ്കില്‍ സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്ത് നടപടിയാണ് സംഘടനയ്‌ക്കെതിരെ യുഎസ് സ്വീകരിക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ താല്‍പര്യങ്ങളെ പരിഗണിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

Comments

comments

Categories: Slider, World
Tags: Donald Trump, WTO