തുടര്‍ച്ചയായ ബാങ്ക് അവധി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് ധനമന്ത്രാലയം

തുടര്‍ച്ചയായ ബാങ്ക് അവധി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് ധനമന്ത്രാലയം

മുംബൈ: സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ ആറു ദിവസം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു തടസവുമുണ്ടാകില്ലെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആറ് ദിവസം രാജ്യത്ത് ബാങ്ക് അവധിയാണെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സെപ്റ്റംബര്‍ രണ്ട് – ഞായറാഴ്ച, മൂന്ന് – ജന്മാഷ്ടമി, നാല്, അഞ്ച് – പെന്‍ഷനായുള്ള ബാങ്ക് ജീവനക്കാരുടെ സമരം, എട്ട്, ഒന്‍പത് – ബാങ്ക് അവധി എന്നിവ കാരണം എടിഎമ്മുകളും ബാങ്കുകളും പ്രവര്‍ത്തിക്കില്ലെന്നും ആവശ്യമായ പണം കൈയില്‍ കരുതണമെന്നുമായിരുന്നു പ്രചരിച്ചിരുന്ന വ്യാജ സന്ദേശം.

ആദ്യ ആഴ്ചയില്‍ സെപ്റ്റംബര്‍ 2,8,9 തിയതികളില്‍ മാത്രമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഇതില്‍ സെപ്റ്റംബര്‍ 2 ഞായറും, സെപ്റ്റംബര്‍ 8 രണ്ടാം ശനിയും ഒമ്പതാം തിയതി ഞായറുമാണ്. ജന്മാഷ്ടമി ദിനത്തില്‍ ഉത്തരേന്ത്യയിലെ ചില ബാങ്കുകള്‍ക്ക് അവധിയായിരിക്കും. അതേസമയം ഈ ദിവസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലെയും എടിഎമ്മുകളില്‍ പണത്തിന് ക്ഷാമമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Comments

comments

Categories: Banking