Archive
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി രൂപകവിഞ്ഞു.ഓഗസ്റ്റ് 30 വ്യാഴാഴ്ച വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1026 കോടി രൂപയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. കേരളത്തില്‍ നിന്ന് തുടങ്ങി
300 ദശലക്ഷം ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് സൊനാറ്റ
ബെംഗളൂരു: പ്രമുഖ ഐടി സേവന സ്ഥാപനമായ സൊനാറ്റ സോഫ്റ്റ്വെയര് നാലു വര്‍ഷത്തിനുള്ളില്‍ സേവനങ്ങളില്‍ നിന്ന് 300 ദശലക്ഷം ഡോളറിന്റെ വരുമാനം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. ട്രാവല്‍, റീട്ടെയ്ല്‍, വിതരണം, സോഫ്റ്റ്വെയര് മേഖലകളിലാണ് സൊമാറ്റ സേവനം നല്‍കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിലവില്‍
സച്ചിന് ബേബിക്കെതിരായ പരാതി: 13 കേരളാ താരങ്ങള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരെ പരാതി നല്‍കിയതിന് 13 കേരള താരങ്ങള്‍ക്ക് സസ്പെന്‍ഷനും പിഴയും. കേരള ക്രിക്കറ്റ് അസോസ്സിയേഷന്റേതാണ് നടപടി. പിഴ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാണ് താരങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് ചെറിയ കാലയളവിലേക്കുള്ള
ഒല മൊബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു
ബെംഗളൂരു: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒല കാബ്സ് ഒല മൊബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു നയഗവേഷണ, സാമൂഹ്യ ഇന്നൊവേഷന് യൂണിറ്റ് ആരംഭിച്ചു. ഗതാഗതമേഖലയില്‍ പൊതുജനങ്ങല്‍ക്ക് ഉപകാരപ്രദമായ ഗവേഷണങ്ങളും ഇന്നൊവേഷനുകളും നടത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഗതാഗതമേഖലയിലെ ഇന്നൊവേഷനുകളുടെ ഫലമായി പുറന്തള്ളപ്പെടുന്ന
പലിശയില്ലാ വായ്പയുമായി മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് വലിശയില്ലാത്തതും ഉദാരമായ പ്രതിമാസ തിരിച്ചടവിലുമുള്ള വായ്പ പ്രഖ്യാപിച്ചു. ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മറ്റു ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനാണ് പലിശയില്ലാ വായ്പ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്
കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ് തുടരുന്നു
കൊച്ചി : പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഇരുട്ടടിയായി ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ആഗസ്റ്റ് 31-ാം തിയതി തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍
മലിനീകരണ വിമുക്ത ഊര്‍ജ മേഖല
ന്യൂഡെല്‍ഹി: മലിനീകരണ വിമുക്ത ഊര്‍ജ മേഖലയിലെ ഇന്നൊവേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും (ഐഇഎ) തമ്മില്‍ ധാരണമായി. ഡെല്‍ഹിയില്‍ വെച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റും ഐഇഎയും ഇതു സംബന്ധിച്ച ധാരാണാപത്രം ഒപ്പുവെച്ചു.
ജെന്റോബോട്ടിക്സ് ഗൂഗിള്‍ ലോഞ്ച്പാഡ് ആക്സിലറേറ്റര്‍ പ്രോഗ്രാമിലേക്ക്
ന്യൂഡെല്‍ഹി: ഗൂഗിളിന്റെ ഇന്ത്യയിലെ ലോഞ്ച്പാഡ് ആക്സിലറേറ്റര്‍ ഇന്ത്യ മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് മലയാളി റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പായ ജെന്റോബോട്ടിക്സ് ഇന്നൊവേഷന്‍സ് ഉള്‍പ്പെടെ പത്ത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, ബ്ലൂ-കോളര്‍ ജീവനക്കാരുടെ വരുമാനം വര്‍ധിപ്പിക്കല്‍, സാറ്റ്ലൈറ്റ് സഹായത്തോടെ കര്‍ഷകര്‍ക്ക്
ഓര്‍ഡറുകളില്‍ പത്തിരട്ടി വര്‍ധന ലക്ഷ്യമിട്ട് ഫുഡ്പാണ്ട ഇന്ത്യ
മുംബൈ: ആഭ്യന്തര ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒലയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഡെലിവറി സ്ഥാപനമായ ഫുഡ്പാണ്ട ഇന്ത്യ ഓര്‍ഡറുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധനവ് നേടാന്‍ ലക്ഷ്യമിടുന്നതായി അറിയിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഡെസേര്‍ട്ടുകള്‍, സ്നാക്സ്, ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങള്‍ക്ക്
ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകള്‍ സെപ്റ്റംബര്‍ 12ന് അവതരിപ്പിക്കും
കാലിഫോര്‍ണിയ:സെപ്റ്റംബര്‍ 12ന് കലിഫോര്‍ണിയിലെ ആപ്പിള്‍ പാര്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ മൂന്ന് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് സൂചന.ഐഫോണ്‍ എക്സിന്റെ പരിഷ്കരിച്ച പതിപ്പായ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീന്‍ വലുപ്പങ്ങളുള്ള മൂന്ന് മോഡലുകളാണ് പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം അഞ്ച് കോടി കടന്നു
ന്യൂഡെല്‍ഹി: ആദായ നികുതി റിട്ടേണുകളുടെ സമര്‍പ്പണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ റിട്ടേണ്‍ ഫയലിംഗ് 5 കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം വര്‍ധനവാണിത്. വ്യക്തികള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി
എക്സ്പ്രസ് പത്രം പ്രിന്റ് എഡിഷന് നിര്‍ത്തുന്നു
ദുബായ്: പ്രശസ്ത ടാബ്ലോയിഡ് ദിനപത്രമായ എക്സ്പ്രസ് പ്രിന്റ് എഡിഷന് നിര്‍ത്തുന്നു. ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിക്കുന്ന വീക്ക്ലി പത്രമാണ് എക്സ്പ്രസ്. തീരുമാനം വേദനാജനകമാണെന്നും എന്നാല്‍ വിപണി സാഹചര്യങ്ങള്‍ പ്രിന്റ് പുറത്തിറക്കുന്നതിന് അനുകൂലമല്ലെന്നും ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുള്‍ ഹമിദ് അഹമ്മദ്
ഖലീഫസാറ്റ് ഒക്റ്റോബര്‍ 29ന് വിക്ഷേപിക്കും
ദുബായ്: യുഎഇയില്‍ തന്നെ പൂര്‍ണമായും നിര്‍മിച്ച ആദ്യ സാറ്റലൈറ്റായ ഖലീഫസാറ്റിന് ഒക്റ്റോബര്‍ 29ന് ഭ്രമണപഥത്തിലേക്കയക്കും. ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ തനിഗാഷിമ സ്പേസ് സെന്ററില്‍ നിന്നായിരിക്കും ഖലീഫസാറ്റിന്റെ ലോഞ്ചിംഗ്. നമ്മുടെ
ആഭ്യന്തരതലത്തില്‍ ശക്തമാകാന്‍ ജെറ്റ് എയര്‍വേസ്
അബുദാബി: യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് വരും മാസം 28 പുതിയ ഫ്ളൈറ്റുകള്‍ ആരംഭിക്കും. ആഭ്യന്തര വിമാനസര്‍വീസിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് മുംബൈ, ഡല്‍ഹി, ബംഗളരൂ എന്നീ മൂന്നു