തക്കാളി വില നിലംപൊത്തി: കിലോയ്ക്ക് വെറും 2 രൂപ

തക്കാളി വില നിലംപൊത്തി: കിലോയ്ക്ക് വെറും 2 രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ ചില വിപണികളില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞു. ഒരു മാസം മുമ്പ് കിലോയ്ക്ക് 100 രൂപയിലെത്തിയ തക്കാളി വില രാജ്യത്തെ ചില മൊത്തക്കച്ചവട വിപണികളില്‍ കിലോയ്ക്ക് രണ്ട് രൂപയെന്ന വന്‍ ഇടിവിലെത്തി. മഹാരാഷ്ട്രയിലെ നാരായണ്‍ഗാവോണ്‍ മൊത്തക്കച്ചവട വിപണിയില്‍ തക്കാളിയുടെ മൊത്ത വില കിലോയ്ക്ക് 2 രൂപയും ആന്ധ്രയിലെ മഡനപ്പള്ളിയില്‍ കിലോയ്ക്ക് 1.60 രൂപയുമായി.

തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞത് വ്യാപാരികളെ കനത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉല്‍പ്പാദനം കുത്തനെ ഉയര്‍ന്നതും ചില വിപണികളില്‍ ഡിമാന്റില്‍ ശക്തമായ ഇടിവുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് വിലയില്‍ മാറ്റമുണ്ടായത്. ഓഗസ്റ്റില്‍ മഴയുടെ അഭാവം മൂലം ആന്ധ്രയിലെ തക്കാളി വിപണിക്ക് തിരിച്ചടിയുണ്ടായി. തക്കാളിയുടെ ഡിമാന്റും ഉപഭോഗവും ഇടിഞ്ഞതിനെ തുടര്‍ന്ന് കുറഞ്ഞ വിലയിലേക്ക് നയിച്ചു.

കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വില ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ വന്‍ തോതില്‍ തക്കാളി കൃഷി നടത്തി. എന്നാല്‍ മഴയുടെ അഭാവം മൂലം വിളകള്‍ക്ക് വേണ്ടത്ര ഗുണമേന്മ ലഭിച്ചില്ല. മാത്രമല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും വിതരണത്തെ ബാധിച്ചു. ഇവയെല്ലാം മൂലമാണ് തക്കാളിയുടെ വില ഇടിഞ്ഞത്.

Comments

comments

Categories: Business & Economy
Tags: Tomato