രൂപയ്ക്ക് വന്‍ തിരിച്ചടി: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

രൂപയ്ക്ക് വന്‍ തിരിച്ചടി: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: ഡോളര്‍ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ലേക്ക് രൂപയുടെ മൂല്യമെത്തി. 49 പൈസയുടെ നഷ്ടവുമായി 70.59ലാണ് കഴിഞ്ഞ ദിവസം രൂപ ക്ലോസ് ചെയ്തിരുന്നത്.

എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് വന്‍തോതില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതും വിദേശനിക്ഷേപം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ത്തുന്ന ആശങ്കയാണു രൂപയ്ക്കു തിരിച്ചടി നല്‍കുന്ന മറ്റൊരു ഘടകം.

രൂപക്കൊപ്പം തുര്‍ക്കി, ചൈനീസ് കറന്‍സികളും തിരിച്ചടി നേരിടുകയാണ്.വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം കനത്ത തിരിച്ചടി നേരിട്ട കറന്‍സിയാണു രൂപ. ഈ വര്‍ഷം മൂല്യത്തില്‍ 10 ശതമാനം ഇടിവാണുണ്ടായത്.

Comments

comments