കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, രാം വിലാസ് പാസ്വാന്‍, ജെ.പി. നദ്ദ തുടങ്ങിയവരെ സന്ദര്‍ശിച്ചാണ് കേരളത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടത്.

Comments

comments

Categories: Current Affairs, Slider