പ്രകൃതി വാതക വില ഒക്‌റ്റോബറില്‍ ഉയര്‍ന്നേക്കും

പ്രകൃതി വാതക വില ഒക്‌റ്റോബറില്‍ ഉയര്‍ന്നേക്കും

ന്യൂഡെല്‍ഹി: പ്രകൃതിവാതക വില ഒക്‌റ്റോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ 14 ശതമാനം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം സിഎന്‍ജി വില ഉയരുമെന്നും വൈദ്യുതി, യൂറിയ ഉല്‍പ്പാദന ചെലവ് ഉയരുന്നതിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് (എംഎംബിടിയു) പ്രകൃതിവാതകത്തിന് 3.5 യുഎസ് ഡോളറാകും. നിലവിലിത് 3.06 യുഎസ് ഡോളറാണ്.

പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമായ അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിലയെ അടിസ്ഥാനമാക്കി വില നിര്‍ണയിക്കുന്ന രീതി ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ നടപ്പിലാക്കി തുടങ്ങിയത് 2014 ലാണ്. ഈ രാജ്യങ്ങളിലെ ശരാശരി നിരക്കിനെ അടിസ്ഥാനമാക്കി പ്രകൃതി വാതക വില ഓരോ ആറ് മാസം കൂടുമ്പോഴും നിര്‍ണയിക്കും.

സെപ്റ്റംബര്‍ 28ന് വിലനിര്‍ണയം പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ പ്രാദേശിക വിലയേക്കാള്‍ ഇരട്ടിയിലധികം കൊടുത്ത് രാജ്യത്ത് ആവശ്യമുള്ളതിന്റെ പകുതിയോളം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

Comments

comments

Categories: Current Affairs