കോച്ചുകളില്‍ മധുബാനി ആര്‍ട്ട് ആലേഖനം ചെയ്ത ഇന്ത്യന്‍ റെയ്ല്‍വേയെ അഭിനന്ദിച്ച് യുഎന്‍

കോച്ചുകളില്‍ മധുബാനി ആര്‍ട്ട് ആലേഖനം ചെയ്ത ഇന്ത്യന്‍ റെയ്ല്‍വേയെ അഭിനന്ദിച്ച് യുഎന്‍

ന്യൂയോര്‍ക്ക്: ബിഹാര്‍ സമ്പര്‍ക്ക ക്രാന്തിയുടെ കോച്ചുകളില്‍ മധുബാനി ആര്‍ട്ട് അഥവാ മിഥില ആര്‍ട്ട് ആലേഖനം ചെയ്ത ഇന്ത്യന്‍ റെയ്ല്‍വേയുടെ ശ്രമത്തിനു ഐക്യരാഷ്ട്ര സംഘടനയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.
‘ഇന്ത്യന്‍ റെയ്ല്‍വേയുടെ ട്രെയ്‌നുകള്‍ എത്ര സുന്ദരമായിരിക്കുന്നു. ഈ കോച്ചുകള്‍ പരമ്പരാഗത മിഥില ആര്‍ട്ട് ഉപയോഗിച്ച് ബിഹാറിലെ സ്ത്രീകള്‍ പെയ്ന്റ് ചെയ്തിരിക്കുന്നു. ചായക്കൂട്ടുകള്‍, പ്രകൃതി ദത്തമായ ചായം, ബ്രഷുകള്‍, കൈവിരല്‍, തീപ്പെട്ടിക്കൊള്ളികള്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് ‘ യുഎന്‍ ട്വീറ്റില്‍ കുറിച്ചു.

ബിഹാര്‍ സമ്പര്‍ക്ക ക്രാന്തിയുടെ ഒന്‍പത് കോച്ചുകളിലാണ് മിഥില ആര്‍ട്ട് ആലേഖനം ചെയ്തിരിക്കുന്നത്. നേരത്തേ ബിഹാറിലെ നിരവധി റെയ്ല്‍വേ സ്റ്റേഷനുകളിലെ മതിലുകളില്‍ മിഥില ആര്‍ട്ട് ആലേഖനം ചെയ്തിരുന്നു.
മിഥില പെയിന്റിംഗ് എന്നും അറിയപ്പെടുന്ന മധുബാനി പെയിന്റിംഗ് നേപ്പാളിലെ മിഥില സംസ്ഥാനത്ത് ഉള്ളവരും ഇന്ത്യയിലെ ബീഹാര്‍ സംസ്ഥാനത്ത് ഉള്ളവരും ചെയ്യുന്ന കലാരൂപമാണ്. വിരലുകള്‍, ബ്രഷുകള്‍, പേനയുടെ നിബ്ബുകള്‍, തീപ്പെട്ടിക്കൊള്ളികള്‍ എന്നിവ ഉപയോഗിച്ചാണു പെയിന്റിംഗ് ചെയ്യുന്നത്.
അടുത്ത് തന്നെ പട്‌ന രാജധാനിയുടെ 22 കോച്ചുകളുടെ ഇന്റീരിയറുകളും എക്സ്റ്റീരിയറുകളും മധുബാനി ആര്‍ട്ട് ആലേഖനം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.പരമ്പരാഗത കലാരൂപത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്.

Comments

comments

Categories: FK News

Related Articles