28 പുതിയ സര്‍വീസുകളുമായി ജെറ്റ് എയര്‍വേയ്‌സ്

28 പുതിയ സര്‍വീസുകളുമായി ജെറ്റ് എയര്‍വേയ്‌സ്

ന്യൂഡെല്‍ഹി: അടുത്ത മാസം മുതല്‍ 28 പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സ്. ചണ്ഡീഗഢ്, ലഖ്‌നൗ, അഹമ്മദാബാദ്, ജോധ്പൂര്‍, വഡോദര, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്‍ഡോറില്‍ നിന്ന് ജോധ്പുര്‍, വഡോദര എന്നിവിടങ്ങളിലേയ്ക്കും ദിവസേന സര്‍വ്വീസുകള്‍ ആരംഭിക്കും.

വികസ്വര രാജ്യങ്ങളിലേയ്ക്കുള്ള ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രകളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.

വര്‍ദ്ധിച്ചു വരുന്ന ക്രൂഡ് ഓയില്‍ വിലയും രൂപയുടെ വിലയിടിവും കാരണം ജെറ്റ് എയര്‍വെയ്‌സ് കനത്ത പ്രതിസന്ധിയിലാണെന്ന് അടുത്തിടെ
റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.ശമ്പളമടക്കമുള്ള ചെലവുകള്‍ കുറച്ചില്ലെങ്കില്‍ രണ്ടു മാസത്തിനപ്പുറം പ്രവര്‍ത്തിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy
Tags: Jet Airways