2023ല്‍ യുബറിന്റെ പറക്കും ടാക്‌സികളെത്തും,പട്ടികയില്‍ ഇന്ത്യയും

2023ല്‍ യുബറിന്റെ പറക്കും ടാക്‌സികളെത്തും,പട്ടികയില്‍ ഇന്ത്യയും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ പറക്കും ടാക്‌സി അവതരിപ്പിക്കാനൊരുങ്ങി ആഗോള ടാക്‌സി സേവനദാതാക്കളായ യുബര്‍. ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പറക്കും ടാക്‌സി അവതരിപ്പിക്കുന്നതിന് കമ്പനി പരിഗണിച്ചിരിക്കുന്നത്.

മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഗതാഗത സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ അഞ്ച് രാജ്യങ്ങളില്‍ ഏതെല്ലാം നഗരങ്ങളിലാണ് പറക്കും ടാക്‌സികള്‍ അവതരിപ്പിക്കുകയെന്ന് ആറ് മാസത്തിനുള്ളില്‍ യുബര്‍ പ്രഖ്യാപിക്കും.

ഒരേ സമയം നാല് യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താവുന്നവയാണ് പറക്കും ടാക്‌സികള്‍. മണിക്കൂറില്‍ 200മൈല്‍ വേഗതയിലാണ് ഇവ സഞ്ചരിക്കുക. അമേരിക്കയിലെ ലോസ് ആഞ്ചലസിലും ഡാളസിലുമാണ് പറക്കും ടാക്‌സികള്‍ ആദ്യം അവതരിപ്പിക്കുകയെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Auto, Slider