ഇന്ത്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന ദൗത്യം 2022-ല്‍

ഇന്ത്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന ദൗത്യം 2022-ല്‍

ചെന്നൈ: ഇന്ത്യ ബഹിരാകാശത്തേയ്ക്കു മനുഷ്യനെ ആദ്യമായി അയയ്ക്കുന്ന ദൗത്യം (manned space mission) 2022-ാടെ സാക്ഷാത്കരിക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ). 100 കോടി രൂപയില്‍ താഴെ മാത്രമായിരിക്കും ദൗത്യത്തിനുള്ള ചെലവ് വരികയെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ചൊവ്വാഴ്ച അറിയിച്ചു. ഈ തുക യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ചെലവഴിക്കുന്നതിനേക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുന്‍പ് ലക്ഷ്യം പൂര്‍ത്തീകരിക്കാനാണു ഐഎസ്ആര്‍ഒ തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ രംഗത്തെ ദൗത്യം കുറഞ്ഞ ചെലവില്‍ നിര്‍വഹിക്കാന്‍ പ്രാപ്തിയുള്ള രാജ്യമെന്ന ഖ്യാതി കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2014-ല്‍ 74 മില്യന്‍ ഡോളര്‍ ചെലവില്‍ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ വിക്ഷേപിച്ചിരുന്നു. ഇതാണ് ഇന്ത്യയ്ക്ക് ഈ ഖ്യാതി കൈവരാനുണ്ടായ കാരണവും. ഇന്ത്യയ്ക്കു മംഗള്‍യാന്‍ വിക്ഷേപിക്കാന്‍ നാസയുടെ ചൊവ്വാ ദൗത്യമായ മേവന്റെ പത്തിലൊന്നു ചെലവ് പോലും വന്നിരുന്നില്ല. ഇന്ത്യയുടെ manned space mission-നെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. ദൗത്യം അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും മൂന്ന് പേരടങ്ങുന്ന സംഘമായിരിക്കും യാത്ര നടത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: FK News
Tags: Space

Related Articles