ആമസോണ്‍ അലക്‌സയുമായി ഇനി മലയാളത്തിലും സംവദിക്കാം

ആമസോണ്‍ അലക്‌സയുമായി ഇനി മലയാളത്തിലും സംവദിക്കാം

കൊച്ചി: നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായിരിക്കുന്ന ആമസോണിന്റെ ഡിജിറ്റല്‍ സഹായിയായ അലക്‌സയുമായി ഇനി മലയാളത്തിലും സംവദിക്കാം. ആമസോണിന്റെ ഏറ്റവും നൂതന സാങ്കേതിക സംവിധാനമായ ക്ലിയോ സ്‌കില്‍ ഉപയോഗിച്ചാകും ഇത് സാധ്യമാകുക. ക്ലിയോ സ്‌കില്ലിന്റെ വരവോടെ ആമസോണ്‍ അലക്‌സയെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ എല്ലാ ഇന്ത്യന്‍ പ്രാദേശിക ഭാഷകളും, സംസ്‌കാരവും ഉപയോക്താക്കള്‍ക്ക് പഠിപ്പിക്കാം. ഈ ആശയവിനിമയത്തിലൂടെ അലക്‌സയുടെ പ്രാദേശികഭാഷ നൈപുണ്യം വികസിക്കും. ഭാവിയില്‍ ക്രമേണ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നല്‍കാനും ക്ലിയോ സ്‌കില്‍ അലക്‌സയെ പ്രാപ്തമാക്കും.

ഉപഭോക്താക്കള്‍ക്ക് അലക്‌സാ ആപ്പിലെ സ്‌കില്‍ സെക്ഷനിലോ,അല്ലെങ്കില്‍ ആമസോണ്‍ എക്കോ,അതല്ലെങ്കില്‍ അലക്‌സാ ഉപയോഗിക്കുന്ന ഉപകരണങ്ങളിലോ ക്ലിയോ സ്‌കില്‍ സംവിധാനം സജ്ജമാക്കാം.

Comments

comments

Categories: Tech
Tags: Alexa, Amazon