യു ട്യൂബ് താരങ്ങള്‍ ഇടിക്കൂട്ടില്‍ ഏറ്റുമുട്ടി

യു ട്യൂബ് താരങ്ങള്‍ ഇടിക്കൂട്ടില്‍ ഏറ്റുമുട്ടി

ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമെന്നു വിശേഷണം

ലണ്ടന്‍: രണ്ട് ജനപ്രിയ യു ട്യൂബ് താരങ്ങളാണ് കെഎസ്‌ഐ (KSI), ലോഗന്‍ അലക്‌സാണ്ടര്‍ പോള്‍ (Logan Paul) എന്നിവര്‍. അമേരിക്കന്‍ നടനും, ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമാണ് ലോഗന്‍ പോള്‍. വൈന്‍ (vine) എന്ന ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് സര്‍വീസില്‍ അംഗമെന്ന നിലയില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ലോഗന്‍ പോളിന് 3.1 ദശലക്ഷം പേര്‍ ഫോളോവേഴ്‌സുണ്ട്. 2014 ഏപ്രിലോടെ 105,000 ട്വിറ്റര്‍ ഫോളോവേഴ്‌സും, 361000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സും, 31,000 ഫേസ്ബുക്ക് ലൈക്‌സും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യു ട്യൂബ് ചാനലിന് 1,50,000 വരിക്കാരെയും ലഭിച്ചു.
കെഎസ്‌ഐയുടെ യഥാര്‍ഥ പേര് Olajide William ‘JJ’ Olatunji എന്നാണ്. 25-കാരനാണു കെഎസ്‌ഐ. ബ്രിട്ടീഷ് യു ട്യൂബ് പേഴ്‌സണാലിറ്റി, ഇന്റര്‍നെറ്റ് സെലിബ്രിറ്റി, കൊമേഡിയന്‍, നടന്‍ തുടങ്ങിയ നിലയില്‍ അറിയപ്പെടുന്നു. കെഎസ്‌ഐയും, ലോഗന്‍ പോളും പ്രഫഷണല്‍ ബോക്‌സര്‍മാരല്ല. എന്നിട്ടും ഇവര്‍ ശനിയാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയിലെ 20,000-ത്തോളം വരുന്ന ശക്തരായ ജനക്കൂട്ടത്തിനും, യു ട്യൂബിലെ ദശലക്ഷക്കണക്കിനു വരുന്ന കാഴ്ചക്കാര്‍ക്കു മുന്‍പിലും ബോക്‌സിംഗ് റിംഗില്‍ ഏറ്റുമുട്ടിയപ്പോള്‍ ആ മത്സരം ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായി മാറി. 15,000 മത്സര ടിക്കറ്റുകളാണ് വിറ്റഴിച്ചത്. യു ട്യൂബില്‍ തത്സമയം വീക്ഷിക്കാനായി ഓരോ ആളും 7.50 പൗണ്ട് വീതം മുടക്കുകയും ചെയ്തു. ഏകദേശം എട്ട് ലക്ഷം പേര്‍ തത്സമയ സ്ട്രീമിംഗിനായി പണം ചെലവഴിച്ചു. 1.2 ദശലക്ഷം പേര്‍ നിയമപരമായി അല്ലാതെ പകര്‍പ്പവകാശം ലംഘിച്ചും മത്സരം സ്ട്രീമിംഗ് സംവിധാനം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ലോകം ഉറ്റുനോക്കിയ മത്സരം സമനിലയില്‍ അവസാനിച്ചു. കരാറിന്റെ ഭാഗമായി ഇരുവരും ഇനി അടുത്ത വര്‍ഷം വീണ്ടും ഏറ്റുമുട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Boxing

Related Articles