യുഎഇയില്‍ യൂസ്ഡ് കാറുകള്‍ക്ക് വില കുറവ്

യുഎഇയില്‍ യൂസ്ഡ് കാറുകള്‍ക്ക് വില കുറവ്

ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം പുതിയ കാര്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് യൂസ്ഡ് കാര്‍ വാങ്ങുന്നതാണ്

ദുബായ്: യുഎഇയില്‍ യൂസ്ഡ് കാറുകള്‍ക്ക് വില കുറവാണെന്ന് കാര്‍സ്വിച്ചിന്റെ റിപ്പോര്‍ട്ട്. മറ്റ് വിപണികളെ അപേക്ഷിച്ച് ഉപയോഗിച്ച കാറുകള്‍ക്ക് വിലക്കുറവ് യുഎഇയിലാണെന്നാണ് കാര്‍സ്വിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ കാര്‍ വാങ്ങി ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ വണ്ടിയുടെ മൂല്യത്തില്‍ 20-30 ശതമാനം ഇടിവ് സംഭവിക്കും. ഓരോ വര്‍ഷം കഴിയുന്തോറും വിലയില്‍ 15-10 ശതമാനത്തിന്റെ ഇടിവുണ്ടാകും-റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ യൂസ്ഡ് കാറുകളുടെ വിലയില്‍ ഇത്രയധികിം ഇടിവ് യുഎഇയിലാണ് പ്രകടമാകുന്നത്-കാര്‍സ്വിച്ച് സഹസ്ഥാപകന്‍ ഇമദ് ഹമ്മദ് പറയുന്നു.

യുകയെില്‍ 2011 മോഡല്‍ പോര്‍ഷെ കയിന്നെ വില്‍ക്കുന്നത് 106,000 എഇഡിക്കായിരിക്കും. എന്നാല്‍ അഥിന് യുഎഇയില്‍ ലഭിക്കുന്ന വില 88,000 എഇഡി മാത്രമാകും. അതുപോലെ തന്നെ നിസാന്‍ എക്‌സ്‌ട്രെയ്ല്‍ 2012 മോഡല്‍ യുകെയില്‍ നിന്ന് 38,000 എഇഡി നല്‍കി വാങ്ങാം. എന്നാല്‍ യുഎഇയില്‍ കേവലം 28,500 എഇഡി നല്‍കിയാല്‍ അതേ കാര്‍ വാങ്ങാന്‍ സാധിക്കും.

ജര്‍മനിയില്‍ 2013 മോഡല്‍ ഫോര്‍ഡ് എക്‌സ്‌പ്ലോററിന് എഇഡി 110,000 ആണ് വില. യുഎഇയിലാകട്ടെ ഇതേ കാറിന് 80,000 എഇഡിയും. കാര്‍സ്വിച്ച് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 2013 മോഡല്‍ ഹോണ്ട അക്കോര്‍ഡിന് ഇന്ത്യയില്‍ നല്‍കേണ്ടി വരുന്ന വില 55,000 എഇഡി ആണ്. എന്നാല്‍ യുഎഇയില്‍ ഇത് 40,000 എഇഡി നല്‍കി വാങ്ങാം.

യുഎഇയിലെ ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം യൂസ്ഡ് കാര്‍ വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭം എന്നാണ് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മിക്ക പ്രീഓണ്‍ഡ് കാറുകള്‍ക്കും പുതിയ കാറുകളുടെ എല്ലാ ഫീച്ചറുകളും ഉണ്ടാകും. വാലിഡ് വാറന്റി കാര്‍ഡും സര്‍വീസ് കോണ്‍ട്രാകറ്റുമെല്ലാം പ്രീഓണ്‍ഡ് കാറുകള്‍ക്കും മക്ക പ്രീഓണ്‍ഡ് കാറുകള്‍ക്കും ലഭ്യമാകും.

നിലവില്‍ യുഎഇ ഉപഭോക്താക്കളെ മികച്ച രീതിയില്‍ ആകര്‍ഷിക്കാന്‍ യൂസ്ഡ് കാര്‍ വിപണിക്ക് സധ്യമാകുന്നുണ്ടെന്ന് യല്ലകംപെയര്‍ വെബ്‌സൈറ്റിന്റെ ജോണ്‍ റിച്ചാര്‍ഡ്‌സും പറുന്നു. മികച്ച ഡീല്‍ സ്വന്തമാക്കാന്‍ പറ്റിയ സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Arabia
Tags: UAE