‘യുഎസിലെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശികളാകണം’

‘യുഎസിലെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശികളാകണം’

സിലിക്കണ്‍ വാലി സന്ദര്‍ശിച്ച് ഇന്ത്യന്‍ വംശജരായ ഐടി സംരംഭകരോട് സംവദിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്

വാഷിംഗ്ടണ്‍: യുഎസിലെ ഇന്ത്യന്‍ വംശജരായ ഐടി സംരംഭകരോട് ഇന്ത്യയിലെ സ്റ്റാര്‍ട്ട്പ്പ് കമ്പനികള്‍ക്ക് മെന്ററിംഗ് നല്‍കാന്‍ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള സിലിക്കണ്‍ വാലി സന്ദര്‍ശിച്ചുകൊണ്ടാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം ഉന്നയിച്ചത്.
സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സംരംഭകര്‍ ഡാറ്റ അനലിസ്റ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടതായി ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. ഈ മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്ത ഇന്തോ-അമേരിക്കക്കാരായ വിനോദ് ധാം( പെന്റിയം ചിപ് ഫെയിം), പ്രൊഫ. തോമസ് കൈലാത്ത്( സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി) എന്നിവരുമായി കേന്ദ്ര മന്ത്രി കൂടിക്കാഴ്ച നടത്തി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്( എഐ), ഡാറ്റ അനലിറ്റിക്‌സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളില്‍ അവരുടെ സജീവ സഹകരണവും അദ്ദേഹം തേടി. കൂടാതെ ഈ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയെ പുതിയൊരു വളര്‍ച്ചാ തലത്തിലേക്ക് കൊണ്ടുവരാനും മന്ത്രി ആവശ്യപ്പെട്ടതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന ഇലക്രോണിക്‌സ്, ഡിജിറ്റല്‍ വിപണിയുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ടെക്‌നോളജിയിലെ നിക്ഷേപങ്ങള്‍ക്ക് വളരെ അനുയോജ്യമായ സാഹചര്യത്തിനൊപ്പം സാങ്കേതിക നൈപുണ്യമുള്ള ധാരാളം ഐടി പ്രൊഫഷണലുകളും രാജ്യത്തുണ്ട്. യുകെയ്ക്കും യുഎസിനും ശേഷം ഏറ്റവു വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുള്ള മൂന്നാമത്തെ രാജ്യമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മാറി. ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ ആരംഭത്തോടെ ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News, Slider