രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. 22 പൈസ കുറഞ്ഞ് ഡോളറിനെതിരെ 70രൂപ 32 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. കഴിഞ്ഞ ദിവസം 70രൂപ 10 പൈസ എന്നതായിരുന്നു രൂപയുടെ വിനിമയനിരക്ക്.

റെക്കോഡ് നിലവാരത്തിലേക്ക് മൂല്യം താഴ്ന്നതിന് ശേഷം ചൊവ്വാഴ്ച രൂപ തിരിച്ചുവരവ് നടത്തിയിരുന്നു. ചൊവ്വാഴ്ച ആറുപൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്.

ഇറക്കുമതി ആവശ്യങ്ങള്‍ക്കായി ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം മറ്റു രാജ്യങ്ങളുടെ കറന്‍സിക്കെതിരെയും ഡോളറിന്റെ വില കാര്യമായി ഉയര്‍ന്നിരിക്കുന്നതും രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്.

ആഗോളതലത്തില്‍ മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യത്തില്‍ ചാഞ്ചാട്ടം തുടരുകയാണ്. കൂടാതെ അസംസ്‌കൃത എണ്ണയുടെ വിലയും താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചശേഷമാണ് അസംസ്‌കൃത എണ്ണ വില താഴ്ന്നത്. എന്നാല്‍ ഇത് രൂപയില്‍ പ്രതിഫലിച്ചില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ജൂണ്‍ പാദത്തില്‍ രാജ്യത്തേയ്ക്കുളള നേരിട്ടുളള വിദേശനിക്ഷേപത്തില്‍ 23 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 1275 കോടി ഡോളറാണ് ഈ പാദത്തിലെ വിദേശനിക്ഷേപം.

Comments

comments

Categories: Current Affairs