കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതിയുമായി പാക് മന്ത്രി

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതിയുമായി പാക് മന്ത്രി

സ്ലാമാബാദ്: കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതി താന്‍ തയാറാക്കിയതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ മന്ത്രിയായ ഷിറിന്‍ മസാറി. ഈ പദ്ധതി ഉടന്‍ തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മുന്നില്‍ അവതരിപ്പിക്കുമെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു.

അതേസമയം പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ അവര്‍ തയാറായില്ല. തര്‍ക്ക പരിഹാരത്തിന്റെ മാതൃകയെന്നാണ് പദ്ധതിയെ അവര്‍ വിശേഷിപ്പിച്ചത്.

പാക്കിസ്ഥാനിലെ പ്രതിരോധ സുരക്ഷാ പ്രശ്‌നങ്ങളിലെ വിദഗ്ദ സമിതിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ജനറലാണ് മസാറി. ഇസ്ലാമാബാദിലെ ക്വായിദ്ഇഅസം യൂണിവേഴ്‌സിറ്റിയില്‍ പ്രതിരോധ യുദ്ധതന്ത്ര പഠനവിഭാഗത്തിലെ പ്രൊഫസറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അതിനാല്‍ തന്നെ മസാറി തയ്യാറാക്കിയ മാര്‍ഗരേഖക്ക് വലിയ പ്രാധാന്യമാണ് നിരീക്ഷകര്‍ നല്‍കുന്നത്.

Comments

comments

Categories: Current Affairs, World