സാമൂഹികമാധ്യമങ്ങള്‍ വഴി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പ്രധാനമന്ത്രി

സാമൂഹികമാധ്യമങ്ങള്‍ വഴി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ നിരവധി നല്ല കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുണ്ടെന്നും വ്യക്തമാക്കി.

തെറ്റായി കേള്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ ആളുകള്‍ അവ പങ്കിടുന്നു.സമൂഹത്തിന് എത്രമാത്രം ദോഷകരമായ കാര്യമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ ചിന്തിക്കുന്നില്ല. സ്ത്രീകളെക്കുറിച്ചടക്കം മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുന്ന വിവരങ്ങള്‍ പങ്കിടുകയുമാണ് വേണ്ടത്. അത്ഭുതപരമായ പാതയിലൂടെയാണ് ഇന്ത്യയിപ്പോള്‍ നീങ്ങുന്നത്. അതിനാല്‍ രാജ്യത്തിന്റെ മാറുന്ന മുഖത്തെ ഉയര്‍ത്തിക്കാട്ടുന്ന വീഡിയോകളാണ് പങ്കിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇപ്പോള്‍ വൈദ്യുതി, സ്‌കൂളുകള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. മൊബീല്‍ ഫോണുകളുടെ വന്‍കിട നിര്‍മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്. കൂടാതെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. ഇവയെല്ലാം തന്നെ ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Current Affairs