വ്യാജ എക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

വ്യാജ എക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ന്യൂഡെല്‍ഹി: അടുത്ത മാസം മുതല്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം എത്തുന്നു. മറ്റുള്ളവരുടെ എക്കൗണ്ടുകള്‍ വ്യാജമാണോ എന്നറിയാനുള്ള ‘എബൗട്ട് ദിസ് എക്കൗണ്ട്’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ഇതിലൂടെ ഒരാളുടെ എക്കൗണ്ടിനെ കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ഫീച്ചര്‍ ലഭ്യമാകും.

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ഏത് രാജ്യത്തുള്ളവരാണെന്നും, ഇവര്‍ എക്കൗണ്ട് തുടങ്ങിയത് എന്നാണെന്നും ഈ ഫീച്ചറിലൂടെ അറിയാനാകും. കൂടാതെ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ ഇത്ര തവണ പേരുമാറ്റിയിട്ടുണ്ടെന്നും അറിയാം. എക്കൗണ്ട് നിലവിലുണ്ടോ എന്നും ആരൊക്കെ എക്കൗണ്ട് പരിശോധിച്ചിട്ടുണ്ടെന്നും ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും.

Comments

comments

Categories: Tech
Tags: Instagram