ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം: കേരളത്തിന് ഇളവ്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം: കേരളത്തിന് ഇളവ്

തിരുവനന്തപുരം: കേരളം നേരിടുന്ന വലിയ പ്രളയദുരിതം കണക്കിലെടുത്ത് കേരളത്തിലെ ആദായ നികുതിദായകര്‍ക്ക് ഇളവ് നല്‍കി. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31ല്‍ നിന്ന് സെപ്റ്റംബര്‍ 15ലേയ്ക്കാണ് നീട്ടിയത്.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് (സിബിഡിടി) തീരുമാനം. നേരത്തെ അവസാന തീയതി ജൂലായ് 31ല്‍ നിന്ന് ഓഗസ്റ്റ് 31ലേയ്ക്ക് മാറ്റിയതായിരുന്നു. കേരളത്തിനു മാത്രമാണ് ഈ ഇളവെന്നും മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 31നകം തന്നെ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

Comments

comments

Categories: Current Affairs

Related Articles