തൊഴില്‍ ശക്തിയില്‍ വര്‍ധന വരുത്തി ഇമാര്‍ ഇന്ത്യ

തൊഴില്‍ ശക്തിയില്‍ വര്‍ധന വരുത്തി ഇമാര്‍ ഇന്ത്യ

പദ്ധതികള്‍ വൈകുന്നത് പരിഹരിക്കുന്നതിനായാണ് കൂടുതല്‍ ജീവനക്കാരെ ഇമാര്‍ ഇന്ത്യ നിയമിക്കുന്നത്

ദുബായ്: ഇന്ത്യയിലെ വൈകിയ പദ്ധതികള്‍ എല്ലാം തന്നെ അടുത്ത വര്‍ഷം അവസാനത്തോടു കൂടി പൂര്‍ത്തിയാക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ്. ഏകദേശം 10,000 യൂണിറ്റുകളാണ് ഇതില്‍ പെടുന്നത്. ഇന്ത്യയിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി ഭീമനായ ഇമാര്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ കമ്പനി ജോലിക്കെടുക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലെ പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിലാണ് ഞങ്ങളുടെ പൂര്‍ണ ശ്രദ്ധ. സൈറ്റുകളുടെ തൊഴിലാളികളുടെ എണ്ണം 7,000ത്തില്‍ നിന്നും 9,000 ആയി ഞങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്-ഇമാര്‍ ഇന്ത്യ സിഇഒ പ്രശാന്ത് ഗുപ്ത പറഞ്ഞതായി അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഗുപ്ത ഇമാര്‍ ഇന്ത്യയോടൊപ്പം ചേരുന്നത്. റിയല്‍ എസ്റ്റേറ്റ് ഒരു സങ്കീര്‍ണമായ ബിസിനസാണ്. നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ വളരെ ശക്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ദുബായിലെ പോലെ തന്നെ ഇവിടെയും ഞങ്ങളുടെ ശ്രദ്ധ ഉപഭോക്താക്കളിലും അതിവേഗത്തില്‍ പദ്ധതികള്‍ കൈമാറ്റം ചെയ്യുന്നതിലുമായിരിക്കും.

അധികം വൈകാതെ തന്നെ ഇമാര്‍ ഇന്ത്യ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും നിയമിക്കാന്‍ സാധ്യതയുള്ളതായി വാര്‍ത്തകളുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5,000 യൂണിറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഇമാര്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ആരാധ്യമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയെന്ന തലത്തിലേക്ക് ഉയരുകയെന്ന ലക്ഷ്യത്തില്‍ ശ്രദ്ധ വെച്ചാണ് ഇമാറിന്റെ പ്രവര്‍ത്തനങ്ങള്‍.

Comments

comments

Categories: Arabia
Tags: Emar india

Related Articles