ഡിഎ 2% വര്‍ധിപ്പിക്കാന്‍ കാബിനറ്റ് അനുമതി നല്‍കി

ഡിഎ 2% വര്‍ധിപ്പിക്കാന്‍ കാബിനറ്റ് അനുമതി നല്‍കി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ബുധനാഴ്ചയിലെ കാബിനറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്തെ 48.41 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി മൊത്തം 1.1 കോടി ആളുകള്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക.

ഇതുവഴി പ്രതിവര്‍ഷം 6112.20 കോടി രൂപയുടെ അധികബാധ്യത ഖജനാവിനുണ്ടാകും.ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് നടപടി.ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്.

Comments

comments

Categories: Current Affairs
Tags: DA