യുബറുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ടൊയോട്ട

യുബറുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി: യൂബര്‍ ടെക്‌നോളജീസുമായുള്ള സഹകരണം നിക്ഷേപം വഴി വര്‍ധിപ്പിക്കാന്‍ ടൊയോക്ക് മോട്ടോര്‍ കോര്‍പ് തയാറെടുക്കുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിരത്തിലിറക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് നീക്കം.

യുബറില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട നടത്തുന്നത്. 72 ബില്യണ്‍ ഡോളറാണ് കരാര്‍ മൂല്യം. കരാറിന്റെ ഭാഗമായി യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജിയോട് കൂടിയ സിയന്ന മിനിവാനുകള്‍ ടൊയോട്ട നിര്‍മിക്കും. പദ്ധതിയില്‍ മറ്റൊരു കമ്പനി കൂടി പങ്കാളിയാകുമെങ്കിലും അതാരാണെന്ന് ഇതുവരെ നിര്‍ണയിച്ചിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാറിടിച്ച് അരിസോണയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കമ്പനിക്ക് തിരിച്ചടിയായിരുന്നു. കൂടാതെ കോര്‍പറേറ്റ് അഴിമതി ആരോപണങ്ങളും യുബറിനെതിരെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നെല്ലാം മാറി കമ്പനിയെ സ്ഥിരിതയുടെ പാതയിലെത്തിക്കാനാണ് യുബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ദാറാ ഖൊസ്രൊഷാഹി ശ്രമിക്കുന്നത്.

2016 മുതലാണ് യുബറും ടൊയോട്ടയും തമ്മിലുള്ള സഹകരണം ആരംഭിക്കുന്നത്. തങ്ങളുടെ കമ്പനി വാഹനങ്ങള്‍ വാങ്ങുന്ന യുബര്‍ ഡ്രൈവര്‍മാര്‍ക്ക് ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസ് കോര്‍പ് ഇന്‍സെന്റീവുകള്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: Auto
Tags: Toyota, Uber