റൂറല്‍ ഇന്നൊവേറ്റേഴ്‌സ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്

റൂറല്‍ ഇന്നൊവേറ്റേഴ്‌സ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്

ഹൈദരാബാദ്: ഗ്രാമീണ മേഖലയിലെ ഇന്നൊവേഷനുകളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് റൂറല്‍ ഇന്നൊവേറ്റേഴ്‌സ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് (റിസ്‌ക്) ഈ മാസം 30 ന് ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെലവപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ നടക്കും. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാര്‍ക്കും വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതമായ ആശയങ്ങളും സാങ്കേതികവിദ്യയും അവതരിപ്പിക്കാന്‍ പരിപാടി അവസരം ഒരുക്കും. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗ് പിന്തുണയും കൂടുതല്‍ പഠിക്കാനുള്ള അവസരവും കോണ്‍ക്ലേവ് ലഭ്യമാക്കും.

റിസ്‌ക് 2018 ന്റെ ഭാഗമായി സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി റൂറല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഡിസൈന്‍ ചലഞ്ച് എന്ന പുതിയ ഒരു പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമീണ ജനത നിത്യേനയനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഉല്‍പ്പന്ന/സേവനങ്ങള്‍ കണ്ടെത്തുകയാണ് ഉദ്ദേശ്യം. മികച്ച ആശയം, ഇന്നൊവേറ്റര്‍, സ്റ്റാര്‍ട്ടപ്പ് എന്നിവയ്ക്ക് അംഗീകാരം ലഭിക്കുന്ന പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്‌സിലറേഷനും ലഭ്യമാകുന്നതാണ്. കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഹരിത ഊര്‍ജ സേവനങ്ങള്‍, കുടിവെള്ളം, ശുചീകരണം, മാലിന്യത്തില്‍ നിന്ന സമ്പാദ്യം, സുസ്ഥിരമായ ഭവന നിര്‍മാണം, സുസ്ഥിരമായ ഉപജീവന മാര്‍ഗങ്ങള്‍, ആരോഗ്യം, വൃദ്ധജന പരിപാലനം എന്നിവയാണ് കോണ്‍ക്ലേവിന്റെ വിഷയങ്ങള്‍.

Comments

comments

Categories: Business & Economy