റിയല്‍റ്റി പദ്ധതി കാലതാമസം: ഭൂരിഭാഗവും ഡെല്‍ഹിയിലും മുംബൈയിലും

റിയല്‍റ്റി പദ്ധതി കാലതാമസം: ഭൂരിഭാഗവും ഡെല്‍ഹിയിലും മുംബൈയിലും

ന്യൂഡെല്‍ഹി: രാജ്യത്ത് കാലതാമസം നേരിടുന്ന റിയല്‍റ്റി പദ്ധതികളില്‍ ഭൂരിഭാഗവും ഡെല്‍ഹിയിലും മുംബൈയിലുമാണെന്ന് റിപ്പോര്‍ട്ട്. ഇത്തരം പ്രോജക്റ്റുകളുടെ ഏകദേശം 80 ശതമാനത്തോളം ഈ രണ്ട് പ്രധാന നഗരങ്ങളിലുമാണുള്ളതെന്ന് റിയല്‍റ്റി കണ്‍സള്‍ട്ടന്റായ അനറോക്ക് പറയുന്നു.

3.6 ലക്ഷം കോടി രൂപയുടെ തടസപ്പെട്ട പദ്ധതികളാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണിലും ഡെല്‍ഹി നാഷണല്‍ കാപിറ്റല്‍ റീജ്യണിലുമായുള്ളത്. 4.64 ലക്ഷം കോടി രൂപയുടെ 5.76 ലക്ഷം ഹൗസിംഗ് യൂണിറ്റുകളാണ് 2013ല്‍ ആരംഭിച്ചത്. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ അതോറിറ്റി (റെറ) നിയമം കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ നടപ്പിലാക്കിയെങ്കിലും ഈ പദ്ധതികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല.

5500 കോടി രൂപയുടെ 8900 യൂണിറ്റുകളാണ് ഹൈദരാബാദില്‍ കാലതാമസം നേരിടുന്ന പദ്ധതികളിലുള്ളത്. 6500 കോടി രൂപയുടെ 10,000 യൂണിറ്റുകളാണ് ചെന്നൈയില്‍ തടസപ്പെട്ടിരിക്കുന്നത്. തൊഴില്‍ ശക്തിയുടെ അഭാവം, ഭൂമി പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഈ കാലതാമസത്തിന് കാരണമാകുന്നത്.

പദ്ധതികളിലെ നിരന്തരമായ കാലതാമസം, ചില ഡെവലപര്‍മാരുടെ വഞ്ചനാപരമായ പെരുമാറ്റം, ഭൂമി വ്യവഹാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചുവെന്ന് അനറോക്ക് ചെയര്‍മാന്‍ അനുജ് പുരി പറയുന്നു.

Comments

comments

Categories: Business & Economy
Tags: realty, RERA