സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി ഒമാന്‍

സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി ഒമാന്‍

മാന്‍: ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ് ഒമാന്‍ ടൂറിസം മന്ത്രാലയം. ഇത് വളരെ ഗൗരവമായി ചിന്തിച്ച് നടപ്പാക്കാന്‍ പോകുന്ന പദ്ധതിയാണെന്ന് ടൂറിസം മന്ത്രാലയം ഇവന്റസ് ആന്‍ഡ് ടൂറിസം അവയര്‍നെസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഹൈതം അല്‍ ഗസ്സാനി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് റഷ്യയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.കൂടാതെ സെപ്റ്റംബര്‍ 20 ന് റഷ്യയില്‍ വര്‍ക്ക് ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബറില്‍ മസ്‌കറ്റ്, മോസ്‌കോ റൂട്ടില്‍ ഒമാന്‍ എയര്‍ സര്‍വ്വീസ് തുടങ്ങും. ഇതിനോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കാനും ശ്രമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ 23 ന് ഡല്‍ഹിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മുംബൈയിലും അഹമ്മദാബാദിലും സംഘടിപ്പിക്കും. 2019 ഓടെ ചൈനയിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒമാന്റെ ഏറ്റവും അടുത്ത രാജ്യം എന്ന നിലയില്‍ ഇറാനില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.

സഞ്ചാരികള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ ടൂറിസ്റ്റ് വിസ ലഭിക്കുന്നതും ഇതിന് ഗുണം ചെയ്യും. ഇന്ത്യയില്‍ നിന്ന് നിലവില്‍ നിരവധി സഞ്ചാരികള്‍ ഒമാനിലേക്ക് എത്തുന്നുണ്ട്. ഇത് ഭാവിയില്‍ വര്‍ധിപ്പിക്കാനാണ് ശ്രമം.

Comments

comments

Categories: World
Tags: Oman