നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും

നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും

കൊച്ചി:നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആരംഭിക്കുക.കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും താത്കാലികമായി ആരംഭിച്ച വിമാന സര്‍വീസുകള്‍ ബുധനാഴ്ചയോടെ അവസാനിപ്പിക്കും.

കനത്ത മഴയില്‍ റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 നാണ് നെടുമ്പാശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിരുന്നു. കനത്ത മഴയില്‍ എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, വിമാനത്താവളത്തിനു ചുറ്റുമുള്ള 2300 മീറ്റര്‍ ചുറ്റുമതില്‍ തകരുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

വിമാനത്താവളം പ്രവര്‍ത്തന സജ്ജമായെന്ന് വിമാനകമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു.

Comments

comments

Categories: Current Affairs

Related Articles