മിഷന്‍ ഗഗന്യാന്‍: മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് കേന്ദ്രം

മിഷന്‍ ഗഗന്യാന്‍: മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ബഹിരാകാശത്ത് മനുഷ്യരെയെത്തിക്കുന്നതിനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യമായ ഗഗന്യാന്‍ വഴി മൂന്ന് പേരെ അയക്കുമെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. മൂന്ന് മുതല്‍ ഏഴ് ദിവസം വരെയാണ് ഗഗനാചാരികളുടെ പേടകം ബഹിരാകാശത്ത് തങ്ങുക. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏര്‍ത്ത് ഓര്‍ബിറ്റി’ലെത്തിക്കുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക് 3യാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. 10,000 കോടി രൂപയില്‍ താഴെയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്നും സിംഗ് വ്യക്തമാക്കി.

2022ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള മിഷന്‍ ഗഗന്യാന്‍ പദ്ധതി ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.ഐഎസ്ആര്‍ഒ, അക്കാദമീയ, വ്യവസായം, മറ്റ് സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

ദൗത്യം വിജയിച്ചാല്‍ ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന നാലാമാത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ,അമേരിക്ക,ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ബഹിരാകാശത്തേക്ക് ആളെ അയച്ചിട്ടുള്ളത്.

Comments

comments

Categories: Current Affairs, Slider, Tech