ബാങ്കിംഗ് പൂര്‍ണമായി തിരിച്ചുവരാന്‍ സമയമെടുക്കും

ബാങ്കിംഗ് പൂര്‍ണമായി തിരിച്ചുവരാന്‍ സമയമെടുക്കും

ന്യൂഡെല്‍ഹി: കേരളത്തിലെ പ്രളയം മൂലമുണ്ടാകുന്ന തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ രണ്ടോ മൂന്നോ പാദങ്ങള്‍ എടുക്കുമെന്ന് ഫെഡറല്‍ ബാങ്ക് സിഇഒയും എംഡിയുമായ ശ്യാം ശ്രീനിവാസന്‍. റീട്ടെയ്ല്‍, കാര്‍ഷിക, എംഎസ്എംഇ തുടങ്ങിയ മേഖലകളിലെല്ലാമായി കേരളവുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ ഒരു പാദത്തില്‍ 160-180 കോടി നഷ്ടമുണ്ടാകാമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. എന്നാല്‍ ഇത് 220 മുതല്‍ 240 കോടി രൂപ വരെയായേക്കാമെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
നിലവില്‍ കേരളത്തില്‍ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരണയായി നദീ തീരങ്ങളില്‍ താമസിക്കുന്നവരില്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്നവര്‍ വളരെ വിരളമാണ്. എല്ലാ ബാങ്കുകളിലുമായി കേരളത്തിന്റെ ഏതാണ്ട് 3 ലക്ഷം കോടി രൂപയുടെ വായ്പകളാണ് നല്‍കപ്പെട്ടിട്ടുള്ളത്. ഇതില്‍ 4-5 ശതമാനം വായ്പയെ പ്രളയം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.  ഒരുപാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. ഈ തകര്‍ച്ചയില്‍ നിന്നെല്ലാമുള്ള വേഗത്തിലുള്ള വീണ്ടെടുക്കലാണ് ഇനി സംസ്ഥാനത്തിന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking
Tags: banking

Related Articles