ആയുഷ്മാന്‍ ഭാരത് വ്യവസ്ഥകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് ഇളവ്

ആയുഷ്മാന്‍ ഭാരത് വ്യവസ്ഥകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് ഇളവ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ മോദി കെയര്‍ അഥവാ ആയുഷ്മാന്‍ ഭാരതില്‍ കാന്‍സര്‍ രോഗിതകള്‍ക്കായുള്ള വ്യവസ്ഥകളില്‍ ഇളവ്. പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശനം ആവശ്യമാണെങ്കിലും കാന്‍സര്‍ രോഗികള്‍ക്ക് ഈ ഇളവ് നല്‍കും. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് കാന്‍സര്‍ രോഗികള്‍ ആശുപത്രിയില്‍  കിടന്നുള്ള ചികിത്സക്ക് പോകേണ്ടതില്ല. ഇത്തരം രോഗികളുടെ പണമടക്കല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് അല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ട്യൂമര്‍ ബോര്‍ഡിനോട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 25നാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ഡാറ്റ സ്വകാര്യത, വിവര സുരക്ഷാ നയം എന്നിവ കൂടാതെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശവും ആരോഗ്യ മന്ത്രാലയം നല്‍കി തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ ഏത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെയും ചികിത്സയ്ക്ക് ഒരു കുടുബത്തിന് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപവരെ പുതിയ ഇന്‍ഷുറന്‍സ് സ്‌കീം വഴി ലഭിക്കും. 10.74 കോടി കുടുംബങ്ങളും 50 കോടിയോളം വരുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ആഗോള ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പുവരുത്താനാണ് ആയുഷ്മാന്‍ ഭാരത് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.

Comments

comments

Categories: Health, Slider