ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഗൂഗിള്‍ പേടിഎം മാളുമായി കൈകോര്‍ക്കും

ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഗൂഗിള്‍ പേടിഎം മാളുമായി കൈകോര്‍ക്കും

മുംബൈ: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന പേടിഎം മാളുമായി സഹകരിച്ച് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ടെക് ഭീമന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു. 3,5004000 കോടി രൂപ നിക്ഷേപം നടത്തികൊണ്ട് ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 710 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് ഈ കണ്‍സോഷ്യത്തിലൂടെ ശ്രമിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ആയ ആമസോണിനെതിരെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ മത്സരം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരിക്കും ഗൂഗിള്‍-പേടിഎം മാള്‍ കണ്‍സോര്‍ഷ്യം. ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പത്ത് ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാന്‍ അടുത്തിടെ ആമസോണും താല്‍പ്പര്യപത്രം സമര്‍പ്പിച്ചിരുന്നു. ആമസോണുമായും ആലിബാബയുമായും സഹകരണത്തിനുള്ള സാധ്യതകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കിഷോര്‍ ബിയാനി ജെഫ് ബെസോസുമായും ആലിബാബ ഉന്നതവൃത്തങ്ങളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലെ തടസങ്ങള്‍ നീക്കം ചെയ്തുകൊണ്ട് കൂടുതല്‍ ശക്തമായ സാന്നിധ്യമായി മാറുന്നതിനും ഗ്രൂപ്പിന്റെ ലാഭശേഷി ഉയര്‍ത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തത്തിലൂടെ നിക്ഷേപം സ്വരൂപിക്കാനാണ് കിഷോര്‍ ബിയാനി നോക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി ഓഹരി വില്‍പ്പന വഴിയായിരിക്കും നിക്ഷേപം സ്വരൂപിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ഒരു വിദേശ കമ്പനിയുമായി കരാറിലേര്‍പ്പെടുമെന്ന് അടുത്തിടെ ബിയാനി പറഞ്ഞിരുന്നു. നിക്ഷേപം സ്വരൂപിക്കുന്നതിന് പത്ത് ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ലെന്നും നിക്ഷേപ കരാര്‍ വിജയം കാണുന്നതിന് രണ്ടോ മൂന്നോ മാസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഡസണ്‍ കണക്കിന് സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റോര്‍ ശൃംഖലകളാണ് കമ്പനി സ്വന്തമാക്കിയിട്ടുള്ളത്. 1030ല്‍ അധികം സ്റ്റോറുകളുമായി രാജ്യത്തെ 255ഓളം നഗരങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാരായ റിലയന്‍സ് റീട്ടെയ്ല്‍, ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയുമായി ശക്തമായ മത്സരമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തുന്നത്. 2025ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി മാറാനൊരുങ്ങുന്ന ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള മല്‍സരത്തിലാണ് ഈ കമ്പനികള്‍. ഇന്ത്യയില്‍ ഫൂഡ് റീട്ടെയ്ല്‍ ബിസിനസ് വിപുലീകരിക്കുന്നതിന് അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ആമസോണ്‍ അറിയിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy, Slider