ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ധന; ലിറ്ററിന് 74.48 രൂപ

ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ധന; ലിറ്ററിന് 74.48 രൂപ

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ധനവാണ് കഴിഞ്ഞദിവസം ഉണ്ടായത്. തിരുവനന്തപുരത്ത് 29 രൂപ വര്‍ധിച്ച് 74.48 രൂപയ്ക്കായിരുന്നു ഇന്നലെ ഡീസല്‍ വില്‍പ്പന. സംസ്ഥാന തലസ്ഥാനത്തെ പെട്രോള്‍ വില 24 രൂപ വര്‍ധിച്ച് 81.22 രൂപയിലെത്തി. കൊച്ചിയില്‍ 73.025 ആയിരുന്നു ഇന്നലത്തെ ഡീസല്‍ വില. 79.763 രൂപയ്ക്കായിരുന്നു കൊച്ചിയിലെ പെട്രോള്‍ വില്‍പ്പന. രൂപയുടെ മൂല്യം ഇടിഞ്ഞതും ഇറക്കുമതിയില്‍ ചെലവ് വര്‍ധിക്കുകയും ചെയ്തതാണ് ഇന്ധന വില ഉയരാന്‍ കാരണമെന്ന് ഇന്ധന വിതരണ കമ്പനികള്‍ വിലയിരുത്തുന്നത്.

ലിറ്ററിന് 14 പൈസ വര്‍ധിച്ച് 69.46 രൂപയായിരുന്നു ഇന്നലെ ഡെല്‍ഹിയിലെ ഡീസല്‍ വില. വില്‍പ്പന നികുതിയിലുള്ള കുറവ് കാരണം മറ്റ് മെട്രോ നഗരങ്ങളെയും സംസ്ഥാന തലസ്ഥനങ്ങളെയും അപേക്ഷിച്ച് ഡെല്‍ഹിയില്‍ ഇന്ധന വില കുറവായിരിക്കും. മുംബൈയില്‍ 73.74 രൂപയാണ് ഡീസല്‍ വില. പെട്രോളിന് ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസത്തെ വില ലിറ്ററിന് 77.91 രൂപയാണ്. മുംബൈയില്‍ 85.33 രൂപയാണ് പെട്രോള്‍ വില.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഓഗസ്റ്റ് 16 ന് ശേഷം ഇന്ധനവിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. ആ ദിവസം രൂപയുടെ മൂല്യം 70.32 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലായിരുന്നു.

നിലവില്‍ പെട്രോള്‍ ലിറ്ററിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി. ഇതുകൂടാതെ സംസ്ഥാനങ്ങള്‍ മൂല്യ വര്‍ധിത നികുതി(വാറ്റ്) ചുമത്തുന്നുണ്ട്. പെട്രോളിന് മൂല്യ വര്‍ധിത നികുതി ഏറ്റവും കൂടുതല്‍ ഈടാക്കുന്നത് മുംബൈയിലാണ്. 39.12 ശതമാനമാണ് മുംബൈയില്‍ പെട്രോളിന്റെ മൂല്യ വര്‍ധിത നികുതി. അതേസമയം, തെലങ്കാനയാണ് ഡീസലിന് കൂടുതല്‍ മൂല്യ വര്‍ധിത നികുതി ചുമത്തുന്ന സംസ്ഥാനം, 26 ശതമാനം. പെട്രോളിന് 27 ശതമാനവും, ഡീസലിന് 17.24 ശതമാനവുമാണ് ഡെല്‍ഹിയിലെ മൂല്യ വര്‍ധിത നികുതി. കേരളം ഡീസലിന് 24.52 ശതമാനവും പെട്രോളിന് 31.8 ശതമാനവുമാണ് കേരളം ചുമത്തുന്ന വാറ്റ്

Comments

comments

Categories: Current Affairs, Slider