ബാലപീഢനം തടയാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാം

ബാലപീഢനം തടയാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാം

മൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളൊന്നാണ് കൗമാരപ്രായത്തിലേക്ക് കടക്കാത്ത കുട്ടികളുടെ നേര്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍. കുട്ടികളെ മാനസിക വൈകൃതങ്ങളുടെ സംതൃപ്തിക്കായി ഇരയാക്കുന്ന അധമ നരന്‍മാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി അടുത്തിടെ പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും സൂചന നല്‍കുന്നു. അണുവിടപോലും അമാന്തം കാട്ടാതെ ഈ അപകടത്തെ ടെറുത്ത് തോല്‍പ്പിക്കാന്‍ രാജ്യം ഒരുമിച്ച് നില്‍ക്കണം. ചെറുപ്പകാലത്ത് ഇത്തരം അതിക്രമങ്ങളേറ്റു വാങ്ങിയവരില്‍ പലരുമാണ് പില്‍ക്കാലത്ത് കുറ്റവാളികളാി പരിണിച്ചത്. ചെയിന്‍ റിയാക്ഷന്‍ പോലെ പടരുന്ന ഈ അസുഖത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ലേഖിക വ്യക്തമാക്കുന്നു.

 

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭീകരമായ വാര്‍ത്തകളാല്‍ മുഖരിതമാണ് ഇന്നത്തെ കാലത്തെ മാധ്യമങ്ങള്‍. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും അഭയകേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങളാണ് ഏറ്റവും പുതിയത്. പെണ്‍കുട്ടികള്‍ അനുഭവിച്ച മാനസിക, ശാരീരിക ആഘാതത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നട്ടെല്ലിനുള്ളില്‍ ഒരു മരവിപ്പ് അനുഭവപ്പെടും. എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നതിനെപ്പറ്റി അധികമാര്‍ക്കും ആശങ്കയില്ലാത്തത് തീര്‍ത്തും നിരാശപ്പെടുത്തുന്ന വസ്തുതയാണ്.

മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെടുകയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ശിക്ഷിക്കണമെന്നുമുള്ള കാര്യങ്ങളെ കുറിച്ചും ആക്രോശങ്ങളുയര്‍ന്നു. എന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടതെന്നോ എന്തുകൊണ്ടാണ് ഈ ഭീകരമായ അനീതി സംഭവിക്കുന്നതെന്നോ ഇത്തരം സംഭവങ്ങള്‍ എങ്ങനെ തടയാം എന്നതിനെ കുറിച്ചോ ഒന്നും ആരും ശബ്ദിക്കുന്നില്ല. ഇതാണ് ദുഃഖകരവും കയ്‌പ്പേറിയതുമായ സത്യം.

ഏതൊരു സാമൂഹ്യ പ്രശ്‌നത്തേയും, അത് എത്രമാത്രം വഷളാണെങ്കിലും, അതിജീവിക്കാനായി അതിന്റെ അടിസ്ഥാനപരമായ കാരണം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇടപെടലുകളേക്കാള്‍ പ്രതിരോധമാണ് ഇക്കാര്യത്തില്‍ അത്യാവശ്യം. എന്നാല്‍ ഇപ്പോള്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ അനിയന്ത്രിതമാണെന്നതിനാല്‍, പ്രതിരോധവും ഇടപെടലുകളും ഒരുപോലെ നടത്തേണ്ടതുണ്ട്.

എന്തുകൊണ്ടാണ് കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് എന്നതിന്റെ കാരണങ്ങള്‍ ആദ്യം നമുക്ക് തേടാം.

ആദ്യത്തേത്, പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നവരില്‍ പലരും തങ്ങളുടെ കുട്ടിക്കാലത്ത് ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടതിന്റെ ഭാരം പേറുന്നവരാണ്. ഇവര്‍ക്കേറ്റ വൈകാരികമായ മുറിവുണക്കാന്‍ ഒരു ഇടപെടലും നടന്നിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് സംഭവിച്ചത് എന്താണോ അത് അവര്‍ മറ്റ് കുട്ടികളോടും കാണിക്കുന്നു.

രണ്ടാമത്, കുട്ടികളുമായുള്ള ലൈംഗികബന്ധം ആഗ്രഹിക്കുന്ന ഒരു മാനസികാവസ്ഥ മിക്ക ചൂഷകരും വികസിപ്പിച്ചിട്ടുണ്ടാകും. കുട്ടികളുമായി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ ചിലര്‍ ഒരു മാനസിക വ്യഗ്രത വികസിപ്പിച്ചെടുത്തിരിക്കിന്നതായി കാണാം.

ലൈംഗികത എന്തെന്ന് മനസിലാക്കാനുള്ള മികച്ച മാര്‍ഗമായി ഇതിനെ കാണുന്നവരുമുണ്ട്.

ലൈംഗികതയേക്കുറിച്ച് ആരോഗ്യകരമായ അവബോധമില്ലാത്ത ചിലര്‍ സംതൃപ്തിയുടെ ഭ്രമണാത്മകമായ രീതികളില്‍ വിശ്വസിക്കുന്നു

അഞ്ചാമത്, ശരീരത്തില്‍ സ്പര്‍ശിക്കാത്ത രീതിയിലുള്ള ചൂഷണങ്ങളില്‍ മുഴുകുന്ന ഭൂരിഭാഗം ചൂഷകര്‍ക്കും പോക്‌സോ നിയമപ്രകാരം തങ്ങളുടെ പ്രവര്‍ത്തികള്‍ കുറ്റകരമാണെന്ന് അറിയില്ല

അവസാനമായി, ഗുരുതരമായ സ്വഭാവ വൈകല്യമുള്ള വ്യക്തികളും ബാലപീഢകരായി മാറുന്നുണ്ട്

പൊതുവായ കാരണങ്ങളെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞാല്‍, ഈ അക്രമങ്ങള്‍ തടയുന്നതിനും ഇവയെ അതിജീവിച്ചവരുടെ ആഘാതം ശമിപ്പിക്കാനും സജ്ജരാവുകയുമാണ് നാം ചെയ്യേണ്ടത്. മനഃശാസ്ത്രപരമായി കൂടുതല്‍ ചിന്തിക്കേണ്ടതും ബാലപീഢനത്തിന്റെ ഇരയായ ഓരോരുത്തര്‍ക്കുമായി സാമൂഹിക, മാനസിക ഇടപെടലുകള്‍ സുഗമമാക്കേണ്ടതും ഒരു രാജ്യമെന്ന നിലയിലും പ്രധാനമാണ്. ബാലപീഢനം അനുഭവിച്ച കുട്ടിക്കുള്ള ശരിയായ ചികില്‍സയും അവരുടെ പുനരധിവാസവുമാണ് ചൂഷകരുടെ എണ്ണം കുറയ്ക്കാനുള്ള ശരിയായ മാര്‍ഗങ്ങളില്‍ ഒന്ന്.

നിരവധി മുതിര്‍ന്നവര്‍ കുട്ടികളുമായും പ്രായപൂര്‍ത്തിയാകാത്തവരുമായും ലൈംഗികത അനുഭവിക്കാനുള്ള സഹജമായ അഭിലാഷം തങ്ങള്‍ക്കുള്ളില്‍ വളര്‍ത്തിയിട്ടുണ്ടെന്ന് അംഗീകരിക്കുകയും അത്തരക്കാരെ മാനസികമായ ചികില്‍സയ്ക്ക് വിധേയരാകാന്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് ബാല ലൈംഗിക ചൂഷണം തടയുന്നതിനായുള്ള മറ്റൊരു മാര്‍ഗം. കൗമാരകാലത്തിനു മുന്‍പ് ലഭിക്കുന്ന ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസവും ബാലപീഢനത്തിലേക്ക് തിരിയുന്നതില്‍ നിന്ന് യുവാക്കളെയും കൗമാരക്കാരെയും പിന്തിരിപ്പിക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ ലൈംഗികത, ലൈംഗിക ബന്ധം, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ ഒരു മനസ്ഥിതി നാം വികസിപ്പിക്കേണ്ടതുണ്ട്. ആരോഗ്യകരമായ, ശരീരശാസ്ത്രപരമായ പ്രവര്‍ത്തനമായി ലൈംഗികതയെ നാം മനസിലാക്കേണ്ടതുമുണ്ട്.

ചൂഷകരുടെ ശതമാനം വളരെ കുറവാണെങ്കിലും നിഷ്‌ക്രിയരായ സാക്ഷികളുടെ ശതമാനം ആശങ്കപ്പെടുത്തും വിധം വലുതാണ്. തന്റെ സ്വന്തം പരിതസ്ഥിതിയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഓരോ സാക്ഷിയും ഒരു ആക്റ്റിവിസ്റ്റായി മാറേണ്ടത് തീര്‍ത്തും അത്യാവശ്യമാണ്. കുടുംബങ്ങള്‍ക്കകത്ത് നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കില്ല എന്നത് ഓരോ യുവതീ യുവാക്കളും ജീവിത ദൗത്യമായി കണക്കാക്കേണ്ട സമയമാണിത്. കുട്ടികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഓരോ മുതിര്‍ന്നവരും ശബ്ദമുയര്‍ത്തേണ്ട സമയം കൂടിയാണിത്.

ചൂഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷെല്‍ട്ടര്‍ ഹോമുകളിലെ മുതിര്‍ന്നവര്‍ക്ക് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സമാധാനം പറയേണ്ടതുണ്ടെന്നും തോന്നിയിരുന്നെങ്കില്‍, ഈ കുറ്റകൃത്യങ്ങള്‍ തടയപ്പെടുമായിരുന്നു. ഈ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായ ആഘാതം അനുഭവിക്കുന്നതില്‍ നിന്നും സംരക്ഷിക്കപ്പെടുമായിരുന്നു. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, പ്രതിരോധം, മനഃശാസ്ത്രപരമായ അവബോധം വികസിപ്പിക്കല്‍, അവബോധം സൃഷ്ടിക്കല്‍, ലൈംഗിക വിദ്യാഭ്യാസം എന്നിവ നമ്മെ ഉത്തരവാദിത്തമുള്ള യുവതീ യുവാക്കളായി പരിവര്‍ത്തനപ്പെടുത്തും.

വിവിധങ്ങളായ ഇടപെടലുകളും കര്‍ശനമായ നിയമങ്ങളും ആവശ്യമുള്ള സാമൂഹിക പ്രശ്‌നമാണ് ബാലപീഢനം. ഇടപെടലിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ സാമൂഹിക, മാനസിക വശം ഒരു സമൂഹമെന്ന നിലയില്‍ നാം വിസ്മരിക്കുന്നു. ചൂഷണകരെയും ചൂഷണത്തിനിരയായവരെയും മനഃശാസ്ത്രപരമായി മനസിലാക്കുക, അവര്‍ക്കിടയിലെ സാമൂഹികവും മാനസികവുമായ ഇടപെടലുകള്‍ എന്നിവ ഈ സാമൂഹിക അസ്വാസ്ഥ്യം മറികടക്കുന്നതില്‍ നിര്‍ണായകമാണ്.

(സഹായം ട്രസ്റ്റിന്റെ സ്ഥാപകയും ഡയറക്റ്ററുമാണ് മഹാലക്ഷ്മി രാജഗോപാല്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider