ബോബി ഫാന്‍സ് ഹെല്‍പ്പ് ഡെസ്‌ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു

ബോബി ഫാന്‍സ് ഹെല്‍പ്പ് ഡെസ്‌ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു

കൊച്ചി:വിവിധ ക്യാമ്പുകളില്‍ ആവശ്യ വസ്തുക്കളുടെ വിതരണവുമായി ബോബി ചെമ്മണ്ണൂരും സംഘവും രംഗത്ത്. ആദ്യഘട്ടത്തില്‍ പ്രളയ ജലത്തില്‍ ഒറ്റപ്പെട്ടു പോയ 200 ഓളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ ബോബി ചെമ്മണ്ണൂരും സംഘവും എത്തിച്ചിരുന്നു.

തുടര്‍ന്നാണ് ബോബി ഫാന്‍സ് ഹെല്‍പ്പ് ഡെസ്‌കിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ ക്യാമ്പുകളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നീ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ട്രക്കുകളടക്കം ഇരുപതോളം വാഹനങ്ങളിലാണ് അവശ്യ വസ്തുക്കള്‍ കേരളത്തിലുടനീളമുള്ള ക്യാമ്പുകളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്.

Comments

comments

Categories: Current Affairs