മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് തകര്‍ത്ത് കേരളം

മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് തകര്‍ത്ത് കേരളം

തൃശ്ശൂര്‍: സംസ്ഥാനത്ത് ഓണം സീസണില്‍ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രമായി വിറ്റഴിച്ചത് 1.21 കോടി രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ടുകള്‍.

ഉത്രാടത്തില്‍ മാത്രം ഒറ്റദിവസം കൊണ്ട് ഇത്രയധികം വില്‍പ്പന നടക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് ബിവറേജ് ഉദ്യോഗസ്ഥര്‍ പറയുന്നു.

തിരുവോണത്തിന് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അവധിയായിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ തിരുവോണനാളില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് കോര്‍പ്പറേഷന്‍ അവധി പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ വില്‍പ്പന നടക്കാന്‍ സാധ്യതയുണ്ടായിരുന്നു എന്നും അവര്‍ വ്യക്തമാക്കി.

ഉത്രാടത്തിന് തൊട്ടു മുന്‍പത്തെ ദിവസം 80 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. പ്രളയം കാരണം പല ഔട്ട്‌ലെറ്റുകളും തുറക്കാന്‍ കഴിയാതെ അടച്ചിട്ടതും ഓണനാളിലെ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്ക് കൂട്ടി.

Comments

comments

Categories: Current Affairs
Tags: beverages