രോഹന്‍ ബൊപ്പണ്ണ – ദിവിജ് സഖ്യത്തിന് വിജയം: ആറാം സ്വര്‍ണവുമായി ഇന്ത്യ

രോഹന്‍ ബൊപ്പണ്ണ – ദിവിജ് സഖ്യത്തിന് വിജയം: ആറാം സ്വര്‍ണവുമായി ഇന്ത്യ

പാലെംബാഗ്: ഏഷ്യന്‍ ഗെയിംസിലെ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ദിവിജ് സഖ്യത്തിന് സ്വര്‍ണം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു.

കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്ലിക്, ഡെനിസ് യെവ്‌സെയേവ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6 -3, 6-4.

ടെന്നീസില്‍ ഈ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണ മെഡലാണിത്. വനിത സിംഗിള്‍സില്‍ നേരത്തെ അങ്കിത റെയ്‌ന വെങ്കല മെഡല്‍ നേടിയിരുന്നു.

 

 

Comments

comments

Categories: Sports