ആര്‍കോം – ജിയോ ഇടപാട് പൂര്‍ത്തിയായി

ആര്‍കോം – ജിയോ ഇടപാട് പൂര്‍ത്തിയായി

 

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ 2,000 കോടി രൂപ വരുന്ന കമ്യൂണിക്കേഷന്‍ ആസ്തികളും( എംസിഎന്‍) കമ്പനിയുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികളും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് കൈമാറുന്ന ഇടപാട് പൂര്‍ത്തിയായി. ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള 5 മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് വരുന്ന സ്ഥലമുള്‍പ്പടെ 248 എംസിഎന്നുകളും കരാര്‍ പ്രകാരം ആര്‍കോം റിലയന്‍സ് ജിയോക്ക് കൈമാറും. 2000 കോടി രൂപയുടെ ഇടപാടാണ് പൂര്‍ത്തിയായിട്ടുള്ളത്.
ഈ മാസം ആദ്യം ടെലികോം ട്രിബ്യൂണല്‍ നല്‍കിയ സമയപരിധിക്ക് മുമ്പ് 774 കോടി രൂപയോളം വരുന്ന ബാങ്ക് ഗ്യാരണ്ടികള്‍ ആര്‍കോം പുനഃസ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഏകദേശം 25,000 കോടി രൂപയുടെ ആസ്തി വില്‍ക്കുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിലയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷമാണ് ആര്‍കോം കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി വയര്‍ലെസ് സ്‌പെക്ട്രം, ടവര്‍, ഫൈബര്‍, എംസിഎന്‍ ആസ്തി എന്നിവ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കുന്നതിനായി കരാറില്‍ ഒപ്പിട്ടത്. വിപണിയിലെ കടുത്ത മല്‍സരത്തിലും നിരക്ക് യുദ്ധത്തിലും പിന്തള്ളപ്പെട്ടതും വായ്പാ ബാധ്യത പെരുകിയതുമാണ് ടെലികോം ആസ്തികള്‍ വിറ്റൊഴിയാന്‍ ആര്‍കോമിനെ പ്രേരിപ്പിച്ചത്.

Comments

comments

Categories: Business & Economy, Slider
Tags: RCom & Jio