വാരണാസിക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ ശുപാര്‍ശ ചെയ്യരുതെന്ന് പ്രധാനമന്ത്രി

വാരണാസിക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ ശുപാര്‍ശ ചെയ്യരുതെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിക്ക് വേണ്ടി മാത്രം കൂടുതല്‍ പദ്ധതികള്‍ ശുപാര്‍ശ ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു. പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ സെക്രട്ടറിമാരുമായി നടത്തിയ ഒരു യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങള്‍ക്കും മണ്ഡലങ്ങള്‍ക്കുമായി കൂടുതല്‍ പദ്ധതികള്‍ പരിഗണിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കുള്ള ശക്തമായ സന്ദേശം കൂടിയായായാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം വിലയിരുത്തപ്പെടുന്നത്. കേന്ദ്രത്തിലുള്ള മന്ത്രിമാരുടെ ഇത്തരം നീക്കങ്ങള്‍ പലപ്പോഴും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതികള്‍ വിലയിരുത്തുന്നതിന് സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് തുടര്‍ച്ചയായ ഇടപെടലുകളാണ് നടത്തി വരുന്നത്.

പ്രഗതി സംരംഭത്തിന് കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് കേന്ദ്ര സെക്രട്ടറിമാരുമായും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും എല്ലാ മാസവും പ്രധാനമന്ത്രി നരേന്ദ്ര മോദി വെബ് മീറ്റീംഗ് നടത്താറുണ്ട്.

 

 

Comments

comments

Categories: Current Affairs, Slider