ദുരിതാശ്വാസനിധി: ഇതുവരെ സംഭാവനയായി ലഭിച്ചത് 539 കോടിരൂപയെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസനിധി: ഇതുവരെ സംഭാവനയായി ലഭിച്ചത് 539 കോടിരൂപയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയ കെടുതിയിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 539 കോടിരൂപ സംഭാവന ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്‌മെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചവയാണ്.

ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

വിവിധ ബാങ്ക് ഗേറ്റ്‌വേകള്‍ വഴിയും, പേറ്റിഎം, പേയൂ, ഭീം, എസ്ബിഐതുടങ്ങിയവയുടെ യുപിഐകളും ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. donations.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴി രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് സി-ഡിറ്റാണ്.

 

Comments

comments

Categories: Current Affairs, Slider