രൂപയുടെ മൂല്യത്തകര്‍ച്ച: ഐടി, ഫാര്‍മ കമ്പനികള്‍ക്ക് ഗുണം ചെയ്യുന്നു

രൂപയുടെ മൂല്യത്തകര്‍ച്ച: ഐടി, ഫാര്‍മ കമ്പനികള്‍ക്ക് ഗുണം ചെയ്യുന്നു

ജിഎസ്ടി റീഫണ്ടിന്റെ കാര്യത്തില്‍ കാലതാമസം നേരിടുന്ന കയററ്റുമതി കമ്പനികള്‍ക്ക് ആശ്വാസം

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ഐടി, ഫാര്‍മ മേഖലയ്ക്ക് ഗുണം ചെയ്യുന്നുവെന്ന് നിരീക്ഷണം. കഴിഞ്ഞയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്നനിലയിലെത്തിയിരുന്നു. 70.40 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. രൂപയുടെ മൂല്യം താഴുന്നത് കയറ്റുമതി കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഉത്തേജനം പകരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
വരുമാനത്തിന്റെ വലിയൊരു ഭാഗം ഡോളറില്‍ നിന്ന് ലഭിക്കുന്ന ഇന്ത്യയിലെ ഐടി മേഖല, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ചില ഓട്ടോ അനുബന്ധ യൂണിറ്റുകള്‍ തുടങ്ങിയവയാണ് തദ്ദേശീയ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയിലും വളര്‍ച്ച കൈവരിക്കുന്നത്..
ധനകാര്യ സേവന സ്ഥാപനമായ നോമുറയുടെ കണക്കുകള്‍ പ്രകാരം കറന്‍സിയുടെ വിനിമയ മൂല്യം ഇടിയുന്നത് ഇത്തരം കമ്പനികളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നാണ്. മാത്രവുമല്ല, ജിഎസ്ടി റീഫണ്ടിന്റെ കാര്യത്തില്‍ കാലതാമസം നേരിടുന്നതു മൂലം പ്രതിസന്ധി അഭിമുഖീകരിക്കുന്ന കയററ്റുമതി സ്ഥാപനങ്ങള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച ആശ്വാസം പകരുമെന്നും നോമുറ ചൂണ്ടിക്കാട്ടുന്നു.
ഐടി മേഖലയിലെ കമ്പനികള്‍ ഭൂരിഭാഗവും യുഎസ് കേന്ദ്രീകരിച്ച് കൂടുതല്‍ ബിസിസസ് നടത്തുന്നവയാണ്. ഇതില്‍ കമ്പനികള്‍ക്ക് വരുമാനം ലഭിക്കുന്നത് യുഎസ് ഡോളറിലാണ്. ഫാര്‍മ കമ്പനികള്‍ക്ക് കയറ്റുമതിയിലൂടെ ലഭിക്കുന്ന 50 ശതമാനം വരുമാനവും ഡോളറിലാണ് ലഭിക്കുന്നത്.
ദുര്‍ബലമാകുന്ന രൂപയിലൂടെ ഉണ്ടാകുന്ന നേട്ടം കമ്പനികളുടെ ആസൂത്രണത്തെ കൂടി ആശ്രയിച്ചിരിക്കുമെന്നാണ് ് ആക്‌സിസ് സെക്യുരിറ്റീസ് സിഇഒ അരുണ്‍ തുക്രാല്‍ പറയുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ഐടി, ഫാര്‍മ മേഖലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് പ്രബുദാസ് ലില്ലാദര്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് മദു ബാബുവും ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy