പേടിഎം സ്വര്‍ണ ഇടപാടുകള്‍ 1.5 ടണ്ണിലേക്ക്

പേടിഎം സ്വര്‍ണ ഇടപാടുകള്‍ 1.5 ടണ്ണിലേക്ക്

ബെംഗളുരു: പേടിഎം സ്വര്‍ണ ഇടപാടുകള്‍ 1.5 ടണ്‍ കടക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ഉത്സ സീസണില്‍ തങ്ങള്‍ മികച്ച വില്‍പ്പന കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്.

പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,ഡെല്‍ഹി,കര്‍ണാടക,തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഡിമാന്റ് ലഭിച്ചതെന്ന് നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളാണ് മൊത്തം വില്‍പ്പനയുടെ 70 ശതമാനം സംഭാവന ചെയ്തത്.

വരലക്ഷ്മി, രക്ഷാബന്ധന്‍ സമയങ്ങളില്‍ കൂടുതല്‍ മികച്ച വില്‍പ്പനയുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റല്‍ ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പ്രമോഷണല്‍ കാംപയ്‌നുകള്‍ പേടിഎം നടത്തുന്നുണ്ട്.

 

Comments

comments

Categories: Business & Economy
Tags: PayTM