ഒന്നരടണ്‍ സ്വര്‍ണ ഇടപാടുകള്‍ നടത്താന്‍ ഒരുങ്ങി പേടിഎം ഗോള്‍ഡ്

ഒന്നരടണ്‍ സ്വര്‍ണ ഇടപാടുകള്‍ നടത്താന്‍ ഒരുങ്ങി പേടിഎം ഗോള്‍ഡ്

നോയ്ഡ: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ വെല്‍ത്ത് മാനേജ്‌മെന്റ് സേവന വിഭാഗമായ പേടിഎം ഗോള്‍ഡ് വരാനിരിക്കുന്ന ഉത്സവകാലത്ത് 1.5 ടണ്ണിലധികം സ്വര്‍ണ ഇടപാടുകള്‍ നേടുമെന്നും ഇതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായും കമ്പനി അറിയിച്ചു. ഇന്ത്യയിലെ എംഎംടിസി-പിഎഎംപിയുടെ (ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട, സ്വര്‍ണമടക്കമുള്ള ലോഹങ്ങളുടെ റിഫൈനിംഗ് ആന്‍ഡ് ഫാബ്രിക്കേഷന്‍ കമ്പനി) വെര്‍ച്വല്‍ ഗോള്‍ഡ് ഉല്‍പ്പന്ന വിപണിയില്‍ 70 ശതമാനം വിഹിതം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡെല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡിജിറ്റല്‍ സ്വര്‍ണത്തിന് വലിയ ആവശ്യകതയാണ് കാണപ്പെട്ടത്. പേടിഎം ഗോള്‍ഡ് നേടിയ ആകെ വില്‍പ്പനയുടെ 70 ശതമാനവും രാജ്യത്തെ രണ്ടാം നിര മൂന്നാം നിര നഗരങ്ങളില്‍ നിന്നായിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഗോള്‍ഡ് ഗിഫിറ്റിംഗ്, ഗോള്‍ഡ് സേവിംഗ്‌സ് പ്ലാന്‍ തുടങ്ങിയ പുതിയ സേവനങ്ങളുടെ അവതരണത്തോടെ പേടിഎം ഗോള്‍ഡ് ദീര്‍ഘകാല സേവിംഗ്‌സിനും സമ്മാനം നല്‍കുന്നതിനുമുള്ള അനുയോജ്യമായ മാര്‍ഗമായി അതിവേഗത്തില്‍ മാറിയെന്നും രക്ഷാബന്ധന്‍, വരലക്ഷ്മി തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് പേടിഎം ഗോള്‍ഡ് സ്വര്‍ണ വാങ്ങുകയും സമ്മാനം നല്‍കുകയും ചെയ്യുന്ന പരമ്പരാഗത രീതിക്കു ബദലായ, ്ംഗീകരിക്കപ്പെട്ട് മാര്‍ഗമായി വളര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ മിശ്ര പറഞ്ഞു. വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള പേടിഎം പ്ലാറ്റ്‌ഫോമിലെ ഡിജിറ്റല്‍ സ്വര്‍ണ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

Comments

comments

Categories: FK News
Tags: Paytm Gold