മഴക്കെടുതിയില്‍ വലഞ്ഞ് കോഴിക്കോട്ടെ ഓണവിപണി

മഴക്കെടുതിയില്‍ വലഞ്ഞ് കോഴിക്കോട്ടെ ഓണവിപണി

കോഴിക്കോട്: മഴയുടെ ദുരിതത്തില്‍ നിറം മങ്ങി പോയ ഓണവിപണി കോഴിക്കോട് മെല്ലെ സജീവമായി തുടങ്ങുന്നു. ദിവസങ്ങള്‍ക്കു മുമ്പേ കോഴിക്കോട്ടെ തെരുവോരങ്ങളില്‍ കച്ചവട സാധനങ്ങളും ആയി എത്തിയ കച്ചവടക്കാര്‍ ഇപ്പോഴും പ്രതിസന്ധിയില്‍ ആണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം രണ്ടാഴ്ചകള്‍ക്കു മുമ്പേ നഗരത്തില്‍ തിരക്കുകള്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരക്കു കാരണം വീര്‍പ്പുമുട്ടിയ പാളയം മാര്‍ക്കറ്റും മിഠായി തെരുവുമെല്ലാം കഴിഞ്ഞദിവസമാണ് ഉണര്‍ന്നു തുടങ്ങിയത്.

ബുധനാഴ്ച വൈകുന്നേരത്തോടു കൂടി സാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ എത്തി തുടങ്ങി. എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെ അത്രയും കച്ചവടം ഇത്തവണ ഇല്ല. പൂക്കള്‍ വില്‍ക്കുന്നവരുടെ സ്ഥിതിയും പരിതാപകരമാണ്. ഓണക്കാലത്ത് കൂടുതല്‍ സജീവമാകുന്ന കൈത്തറി ഖാദി ഉല്‍പന്നങ്ങളുടെ സ്ഥിതിയും ഇതു തന്നെ. കൈത്തറി അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം കുറഞ്ഞത് നെയ്ത്തുകാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.

കടമെടുത്ത തുകയക്ക് സാധനങ്ങളുമായി കോഴിക്കോട്ട് അങ്ങാടിയിലേക്ക് കച്ചവടത്തിനായി എത്തിയവരാണ് പലരും. ഓണത്തിന് ശേഷവും കച്ചവടം തുടര്‍ന്നാലും ബാധ്യത തീര്‍ക്കാന്‍ കഴിയില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.

 

 

Comments

comments

Categories: Current Affairs