നോര്‍ത്ത് കരോലീനയില്‍ ഇന്‍ഫോസിസ് ഹബ് തുറന്നു

നോര്‍ത്ത് കരോലീനയില്‍ ഇന്‍ഫോസിസ് ഹബ് തുറന്നു

ബെംഗളുരു: അമേരിക്കയിലെ നോര്‍ത്ത് കരോലീനയില്‍ ഇന്‍ഫോസിസ് ഹബ് തുറന്നു. യുഎസിലെ ഇന്ത്യാനപൊലിസിലും കണക്റ്റിക്കട്ടിലും അടുത്തിടെ ഇന്‍ഫോസിസ് ഹബ് ആരംഭിച്ചിരുന്നു.

നോര്‍ത്ത് കരോലീനയിലും അമേരിക്കയിലുമുള്ള അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോസിസ് പറയുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും വഴി യുഎസ് ടെക്‌നോളജി നൈപുണ്യ മേഖലയില്‍ മികച്ച മുന്നേറ്റത്തിന് സഹായിക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് പറഞ്ഞു.

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് 10,000 അമേരിക്കക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. കൂടാതെ നാല് ടെക്‌നോളജി,ഇന്നൊവേഷന്‍ ഹബുകള്‍ സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

2017 മുതല്‍ 4700 ല്‍ അധികം അമേരിക്കക്കാരെ ഇന്‍ഫോസിസ് റിക്രൂട്ട് ചെയ്തിട്ടുണ്ട്. യൂസര്‍ എക്‌സ്പീരിയന്‍സ്, ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, കമ്പ്യൂട്ടര്‍ സയന്‍സ് കഴിവുകള്‍ മുതലായവയില്‍ ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനാണ് പദ്ധതി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടംഎച്ച് 1ബി വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കിയതോടെയാണ് അമേരിക്കയില്‍ കൂടുതല്‍ തദ്ദേശീയരെ നിയമിക്കാന്‍ ഇന്‍ഫോസിസ് ഒരുങ്ങിയത്.

Comments

comments

Categories: Business & Economy
Tags: Infosys